സെന്‍സെക്സ് 329 പോയിന്റ് നേട്ടത്തില്‍; നിഫ്റ്റി 94 പോയിന്റ് ഉയര്‍ന്നു

June 26, 2020 |
|
Trading

                  സെന്‍സെക്സ് 329 പോയിന്റ് നേട്ടത്തില്‍; നിഫ്റ്റി 94 പോയിന്റ് ഉയര്‍ന്നു

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ദിവസം മുഴുവന്‍ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഉയര്‍ന്ന നിലവാരത്തിലാണ് സൂചികകളെത്തിയത്. സെന്‍സെക്സ് 329.17 പോയിന്റ് നേട്ടത്തില്‍ 35,171.27ലും നിഫ്റ്റി 94.10 പോയിന്റ് ഉയര്‍ന്ന് 10,383 ലും വ്യാപാരം അവസാനിപ്പിച്ചു.

ഐടി ഓഹരികളും റിലയന്‍സും എച്ച്ഡിഎഫിസി ബാങ്കുമാണ് സെന്‍സെക്സിലെ നേട്ടത്തിനുപിന്നില്‍. ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1040 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികള്‍ക്ക് മാറ്റമില്ല. ബിപിസിഎല്‍, ഇന്‍ഫോസിസ്, ടിസിഎസ്, ഐഒസി, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ഭാരതി ഇന്‍ഫ്രടെല്‍, ബജാജ് ഫിനാന്‍സ്, ഐടിസി, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. സെക്ടറല്‍ സൂചികകളില്‍ എഫ്എംസിജി, ഫാര്‍മ എന്നിവ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved