സെന്‍സെക്‌സ് നേരിയ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റിയില്‍ നേരിയ നഷ്ടം; ധനമന്ത്രിയുടെ പ്രഖ്യാപനം ഓഹരി വിപണി കേന്ദ്രങ്ങളില്‍ പ്രതീക്ഷ

December 02, 2019 |
|
Trading

                  സെന്‍സെക്‌സ് നേരിയ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റിയില്‍ നേരിയ നഷ്ടം; ധനമന്ത്രിയുടെ പ്രഖ്യാപനം ഓഹരി വിപണി കേന്ദ്രങ്ങളില്‍ പ്രതീക്ഷ

ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തില്‍ വ്യപാരം അവസാനിച്ചു. സെന്‍സെക്‌സ് നേരിയ നേട്ടത്തിലും, നിഫ്റ്റി നേരിയ നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചു. നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയത് മൂലം വിപണിയെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നൂറ് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തില്‍ അവസാനിച്ചത്.  അതേസമയം  നവംബറിലെ ജിഎസ്ടി സമാഹരണം ഒരുലക്ഷം കോടി രൂപയിലേക്കെത്തിയത് മൂലം നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നത്. അതേസമയം ആഭ്യന്തര ഉപഭോഗം തിരിച്ചുവരവിന്റെ ലക്ഷണത്തിലാണെന്നും, സാമ്പത്തിക മേഖലയില്‍ ചില മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നും ഇത് മൂലമാണ് നവംബറിലെ ജിഎസ്ടി സമാഹരണത്തില്‍ വര്‍ധനവുണ്ടായതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നവംബര്‍ മാസത്തിലെ ജിഎസ്ടി പിരിവില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

ജിഡിപി നിരക്ക് നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയത് മൂലം കേന്ദ്രസര്‍ക്കാര്‍ വിവിധ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയേക്കും. അതേസമയം നാളെ നടക്കുന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയും നിക്ഷേപകര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന്  8.36  പോയിന്റ് ഉയര്‍ന്ന്് 40802.17 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി   7.80 പോയിന്റ് താഴ്ന്ന് 12048.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  ഭാരതി എയര്‍ടെല്‍ (3.65%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (2.58%), ഗ്രാസിം (2.57%), ഏഷ്യന്‍ പെയ്ന്റ്‌സ് (1.88%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന്  നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-6.22%), എയ്ച്ചര്‍ മോട്ടോര്‍സ് (-5.11%), ഭാരതി ഇന്‍ഫ്രാടെല്‍ (-3.04%), ബജാജ് ഫിനാന്‍സ് (-3.04%), ഒഎന്‍ജിസി (-2.77%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ചില ആശയകുഴപ്പങ്ങള്‍ മൂലം വവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടാപാടുകളാണ് നടന്നത്.  ഭാരതി എയര്‍ടെല്‍ (2,556.04), യെസ് ബാങ്ക് (2,316.86), റിലയന്‍സ് (2,264.72), വൊഡാഫോണ്‍ ഐഡിയ (1,145.43), സീ എന്റര്‍ടെയ്ന്‍ (996.72) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ിന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved