കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

December 02, 2020 |
|
Trading

                  കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി നേരിയ മുന്നേറ്റത്തോടെ 13,100 പോയിന്റ് നിലനിര്‍ത്തി. ലോഹം, വാഹനം തുടങ്ങിയ ഓഹരികളിലെ നേട്ടമാണ് വിപണിക്ക് അല്പമെങ്കിലും ആശ്വാസമായത്.

സെന്‍സെക്സ് 37.40 പോയിന്റ് നഷ്ടത്തില്‍ 44,618.04ലിലും നിഫ്റ്റി 4 പോയിന്റ് നേട്ടത്തില്‍ 13,113.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1573 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1124 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 134 ഓഹരികള്‍ക്ക് മാറ്റമില്ല.

കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ശ്രി സിമെന്റ്സ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഗെയില്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റാന്‍ കമ്പനി, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ലോഹ സൂചിക രണ്ടുശതമാനവും വാഹന സൂചിക ഒരുശതമാനവും ഉയര്‍ന്നു. അതേസമയം, ബാങ്ക് ഓഹരികള്‍ വില്പന സമ്മര്‍ദം നേരിട്ടു.

Related Articles

© 2024 Financial Views. All Rights Reserved