ഓഹരി വിപണി ഇന്ന് നേട്ടത്തില്‍; സെന്‍സെക്‌സ് 40,487.43 ത്തില്‍

December 09, 2019 |
|
Trading

                  ഓഹരി വിപണി ഇന്ന് നേട്ടത്തില്‍; സെന്‍സെക്‌സ് 40,487.43 ത്തില്‍

ഈ ആഴ്ച്ചത്തെ ആദ്യ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചത്.മുംബൈ ഓഹരി സൂചികയായ സെന്‍സക്‌സ് 42.28 പോയിന്റ് ഉയര്‍ന്ന്  40,487.43 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാവിനിച്ചത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 16 പോയിന്റ് ഉയര്‍ന്ന്  11,937.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍  1034 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, , 1431 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

ബിപിസിഎല്‍ (2.28%), എച്ച്ഡിഎഫ്‌സി (2.06%), അദാനി പോര്‍ട്‌സ് (2.03%), ആക്‌സിസ് ബാങ്ക് (2.01%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (1.87%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന് ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയത്.  ടിസിഎസ് (-2.97%), സിപ്ല (1.66%), എച്ച്‌സിഎല്‍ ടെക് (-1.47%), സീ എന്റര്‍ടെയ്ന്‍ (-1.23%), ലാര്‍സന്‍ (-1.15%) എന്നീ കമ്പനികളുടെ ഓഹഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

എന്നാല്‍  വ്യപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,770.97), എസ്ബിഐ (1,660.62), മാരുതി സുസൂക്കി (1,035.11), റിലയന്‍സ് (908.93), എച്ച്ഡിഎഫ്‌സി (777.09) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved