സേവന മേഖലയില്‍ ഇടിവ് രേഖപ്പെടുത്തി; പിഎംഐ 49.6 ലേക്കെത്തി

July 04, 2019 |
|
News

                  സേവന മേഖലയില്‍ ഇടിവ് രേഖപ്പെടുത്തി; പിഎംഐ 49.6 ലേക്കെത്തി

മുംബൈ: ജൂണ്‍ മാസത്തില്‍ സേവന മേഖലയില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. 2019ലെ ആദ്യ ഇടിവാണ്  സേവന മേഖലയിലെ വളര്‍ച്ചയില്‍ രേഖഖപ്പെടുത്തിയത്. ഐഎച്ച്എസ് മാര്‍ക്കറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സേവന മേഖലയിലെ  വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തിയതെന്ന കണക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. ikkei/IHS Markit Services Purchasing സൂചിക പ്രകാരം ജൂണ്‍ മാസത്തില്‍ സൂചികയില്‍ 49.6 വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മേയ് മാസത്തില്‍ സൂചികയിലെ വളര്‍ച്ചയില്‍ സേവന മേഖലയില്‍ പ്രകടമായ കണക്ക് 50.2 ശതമാനമാണെന്നും പറയുന്നു. പിഎംഐ സൂചികയില്‍ 50 ന് മുകളിലാണ് രേഖപ്പെടുത്തിയതെങ്കില്‍ സേവന മേഖല വളര്‍ച്ചയിലാണെന്നും 50 ശതമാനത്തിന് താഴെയാണ് രേഖപ്പെടുത്തിയതെങ്കില്‍ സേവന മേഖല തളര്‍ച്ചയിലാണെന്നുമാണ് പറയപ്പെടുന്നത്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം നേരിടുന്നതും, നികുതിയിനത്തിലുള്ള ചിലവ് അധികരിച്ചത് മൂലമാണ് ജൂണ്‍ മാസത്തില്‍ സേവന മേഖലയില്‍ ഇടിവ് രേഖപ്പെടുത്തുന്നതിന് കാരണമായത്. 

വിവിധ കമ്പനികളെല്ലാം സേവന മേഖലയിലെ പ്രകടനം സംബന്ധിച്ച് ആശങ്കള്‍ പങ്കുവെച്ചിട്ടുമുണ്ട്. 2018 ന് ശേഷം ഇതാദ്യമായാണ് സേവന മേഖലയില്‍ ഇടിവ് സംഭവിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. മാനുഫാക്ചറിംഗ് സേവനമേഖലയിലെ പിഎംഐ ജൂണില്‍ 52.1 ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയിലെ ഉത്പ്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിയതും, തൊഴില്‍ മേഖലയിലെ മോശം പ്രകടനവും സേവന മേഖലയിലെ തളര്‍ച്ച കൂടുന്നതിന് കാരണമായി. 

അതേസമയം സേവന മേഖലയിലെ കറ്റുമതി വിഹിതം 2.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 18.06 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസമായ ഏപ്രിലിലാണ് ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. 

 മുന്‍വര്‍ഷം ഇതേ കാലയളവില്‍ 17.56 ബില്യണ്‍ ഡോളറായിരുന്നു സേവന മേഖലയിലെ കയറ്റുമതിയിലുണ്ടായിരുന്ന മൂല്യം. പേമെന്റ് സേവന മേഖലയിലെ കയറ്റുമതിയില്‍ 2019 ഏപ്രിലില്‍ 11.4 ബില്യണ്‍ ഡോളറായി രേഖപ്പെടുത്തി, ഏകദേശം 4.6 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 10.92 ബില്യണ്‍ ഡോളറായിരുന്ന പേമെന്റ് സേവന മേഖലയിലെ കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്.

 

Related Articles

© 2024 Financial Views. All Rights Reserved