ഷാലിനി വാരിയര്‍ ഫെഡറല്‍ ബാങ്കിന്റെ പുതിയ എക്‌സിക്യുട്ടീവ് ഡയറക്ടര്‍; ബാങ്കിന്റെ നിയമനത്തിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതിയും ലഭിച്ചു

January 17, 2020 |
|
Banking

                  ഷാലിനി വാരിയര്‍ ഫെഡറല്‍ ബാങ്കിന്റെ പുതിയ എക്‌സിക്യുട്ടീവ് ഡയറക്ടര്‍; ബാങ്കിന്റെ നിയമനത്തിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതിയും ലഭിച്ചു

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ  ഫെഡറല്‍ ബാങ്ക് പുതിയ എക്‌സിക്യുട്ടീവ് ഡയറക്ടറെ നിയമിച്ചു. ഷാലിനി വാരിയറെയാണ് ഫെഡറല്‍ ബാങ്ക് പുതിയ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചത്.  2015 മുതല്‍ ബാങ്കിന്റെ ചീഫ്  ഓപ്പറേറ്റിങ് ഓഫീസറായി  പ്രവര്‍ത്തിച്ചു പരിചയമുള്ള വ്യക്തിയാണ് ഷാലിനി വാരിയര്‍. മാത്രമല്ല ബാങ്കിങ് രംഗത്ത് 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും നേതൃപാഠവുമുണ്ട്.

റീട്ടെയ്ല്‍  ബാങ്കിങ് മേഖലയുടെ ചുമതലയും 2019 ല്‍ കൈകാര്യം ചെയ്തിരുന്നത് ഷാലിനി വാരിയറാണ്.  ഷാലിനി വാരിയറെ  എക്‌സിക്യുട്ടീവ് ഡറക്ടറായി ബാങ്ക് നിയമച്ചചതിന് റിസര്‍വ്വ് ബാങ്ക് അംഗീകാരവും നല്‍കിയിട്ടുണ്ട്.  കഴിഞ്ഞ ദിവസമാണ് റിസര്‍വ്വ് ബാങ്ക് ഫെഡറല്‍ ബാങ്കിന്റെ പുതിയ നിയമനത്തിന് അംഗീകാരം നല്‍കിയത്.  

ചാട്ടേഡ് അക്കൗണ്ടന്റാണ് ഷാലിനി വാരിയര്‍. ഫെഡറല്‍ ബാങ്കില്‍ ജോയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ചാട്ടേഡ് ബാങ്കിലായിരുന്നു ഷാലിനി വാരിയര്‍ പ്രവര്‍ത്തിച്ചിരുന്നത്.  അതേസമയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ സര്‍ട്ടിഫൈഡ് അസോസിയേറ്റ് കൂടിയാണ് അവര്‍. ബാങ്കിങ് മേഖലയിലും ധനകാര്യം മേഖലയിലും പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിത്വമാണ് ഷാലിനി വാരിയര്‍.  

Related Articles

© 2024 Financial Views. All Rights Reserved