സ്‌കോഡയുടെ പുതിയ എസ് യുവി വിഷന്‍ ഇന്‍; മോഡലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കമ്പനി

January 09, 2020 |
|
Lifestyle

                  സ്‌കോഡയുടെ പുതിയ എസ് യുവി വിഷന്‍ ഇന്‍; മോഡലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കമ്പനി

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ എസ്യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ചെക്ക് റിപ്പബ്ളിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ. വിഷന്‍ ഇന്‍ (Vision IN) എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ ചിത്രങ്ങളാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്.ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡലിനെ കമ്പനി അവതരിപ്പിച്ചേക്കും. ഇന്ത്യന്‍ വിപണിയില്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാകും വാഹനത്തിന്റെ മുഖ്യ എതിരാളികള്‍.

സ്‌കോഡയുടെ ആഗോളനിരയിലെ കോമ്പക്ട് എസ്യുവിയായ കാമിക്കുമായി കൂടുതല്‍ സാമ്യം പുലര്‍ത്തുന്നതാണ് വിഷന്‍ ഇന്‍ കണ്‍സെപ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. ക്രോം ആവരണത്തോടെയുള്ള ബട്ടര്‍ഫ്‌ളൈ ഗ്രില്‍, സ്പ്ലിറ്റ് പ്രോജക്ട് ഹെഡ്ലാമ്പ്, സ്‌കിഡ് പ്ളേറ്റുകളോടു കൂടിയ മുന്‍പിന്‍ ബമ്പറുകള്‍, പ്ലാസ്റ്റിക് ക്ലാഡിങ്ങുകള്‍ എന്നിവയൊക്കെയാണ് ചിത്രത്തിലെ പ്രധാന സവിശേഷതകള്‍

വശങ്ങളില്‍ സ്‌കോഡ കാറുകളില്‍ സുപരിചിതമായ ഷാര്‍പ് ആയ ബോഡി പാനലുകളും, ക്യാരക്ടറ്റര്‍ ലൈനുകളും കാണാന്‍ സാധിക്കും. എല്‍ഇഡി ടെയില്‍ ലാമ്പുകളും, റൂഫ് മൗണ്ടഡ് സ്പോയിലറുമൊക്കെയാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്.അകത്തളത്തിലെ രേഖചിത്രങ്ങള്‍ നേരത്തെ സ്‌കോഡ പുറത്തു വിട്ടിരുന്നു. ഫ്രീ സ്റ്റാന്റിങ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വിര്‍ച്വല്‍ കോക്ക്പിറ്റ് ഡിജിറ്റല്‍ ഇന്സ്ട്രുമെന്റേഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരാമിക് സണ്‍റൂഫ്, പുറകില്‍ എസി വെന്റുകള്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍, ഡ്രൈവ് മോഡുകള്‍, ആമ്പിയന്റ് ലൈറ്റിങ് എന്നിവയാണ് അകത്തളത്തെ സവിശേഷതകള്‍.ഫോക്സ്വാഗണ്‍ന്റെ MQB A0 IN പ്ലാറ്റഫോമിനെ അടിസ്ഥാനമാക്കിയാകും പുതിയ സ്‌കോഡ എസ്യുവി ഒരുങ്ങുക. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ അഥവാ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം വിപണിയില്‍ എത്തുക.

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved