മൂന്ന് വിമാനത്താവളങ്ങള്‍ സൗരോര്‍ജ്ജ പദ്ധതിയിലേക്ക്

December 14, 2019 |
|
News

                  മൂന്ന് വിമാനത്താവളങ്ങള്‍ സൗരോര്‍ജ്ജ പദ്ധതിയിലേക്ക്

ഇന്ത്യയിലെ വിമാനത്തവാളങ്ങളായ ദിബ്രുഗ (അസം), ഗയ (ബീഹാര്‍), ഗോണ്ടിയ (മഹാരാഷ്ട്ര) എന്നിവിടങ്ങളില്‍ സൗരോര്‍ജ്ജ പദ്ധതിയുമായി ഇന്ത്യയിലെ പ്രമുഖ സോളാര്‍ നിര്‍മ്മാതാക്കളായ വിക്രം സോളാര്‍.165 കിലോവാട്ട് ( 1.1 മെഗാവാട്ട്) ശേഷിയിലാണ് ഈ മൂന്ന് പുതിയ പ്രോജക്ടുകള്‍ നിര്‍മിക്കുന്നത്.നാല് മെഗാവാട്ട് വരെയുള്ള സോളാര്‍ പ്രോജക്ടുകള്‍ ആറ് വിമാനത്താവളങ്ങള്‍ക്കായി (കൊല്‍ക്കത്ത, കാലിക്കട്ട്, ദിബ്രുഗഡ്, ഗയ, ഗോണ്ടിയ, കൊച്ചി) നിലവില്‍ വിക്രം സോളാര്‍ നിര്‍മിക്കുന്നുണ്ട്.

അസംമിലെ വിമാനത്താവളമായ ദിബ്രുഗഡില്‍ 725 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റാണ് തയ്യാറാക്കുന്നത്. അതേസമയം ഗയ, ഗോണ്ടിയ എന്നീ വിമാനത്തവാളങ്ങളില്‍ 220 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റാണ് തയ്യാറാക്കുന്നത്. ഗയയിലെയും ഗോണ്ടിയയിലെയും സോളാര്‍ പ്ലാന്റുകള്‍ പ്രതിവര്‍ഷം ഏകദേശം 3,00,000 കിലോവാട്ട് ഹരിത ഊര്‍ജം ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈ പ്രോജക്റ്റില്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിക്രം സോള്ര് മേധാവി ധീരജ് ആനന്ദ് പറഞ്ഞു

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved