ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി പറയുമ്പോള്‍; കേന്ദ്രസര്‍ക്കാര്‍ വരുത്തിവെച്ച നഷ്ടങ്ങള്‍ എങ്ങനെ മറികടക്കം; കണക്കുകള്‍ മൂടിവെക്കാനാകില്ലെന്ന് കേന്ദ്രം ഓര്‍ക്കുന്നത് നന്ന്

January 11, 2020 |
|
News

                  ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി പറയുമ്പോള്‍; കേന്ദ്രസര്‍ക്കാര്‍ വരുത്തിവെച്ച നഷ്ടങ്ങള്‍ എങ്ങനെ മറികടക്കം; കണക്കുകള്‍ മൂടിവെക്കാനാകില്ലെന്ന് കേന്ദ്രം ഓര്‍ക്കുന്നത് നന്ന്

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നാല് മാസക്കാലമാണ് ഇന്റര്‍നെറ്റ് സേവനം എടുത്തുകളഞ്ഞത്. ഇത് മൂലം ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്ക് അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റാത്ത അവസ്ഥയുണ്ടായി.  ഡിജിറ്റല്‍ മേഖല താറുമാറായി, ബാങ്കിങ് സേവനങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടായി, ബിസിനസ് മേഖലയില്‍ തളര്‍ച്ച രൂപപ്പട്ടു. എല്ലാം കുഴഞ്ഞുമറിഞ്ഞു നാല് മാസക്കാലം കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നിലപാട് മൂലം. അതേസമയം ഇത് കേന്ദ്രസര്‍ക്കാറിന്റെ ധിക്കാരമാണെന്ന ആക്ഷേപവും ഉയര്‍ന്നു. ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കുകയെന്നത്  കേന്ദ്രസര്‍ക്കാറിന്റെ ഒരു ശീലമായി മാറിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ഈ നിലപാട് മൗലീകവകാശ ലംഘനമാണെന്നാണ് വിലിയരുത്തപ്പെടുക.  

എന്നാല്‍ സുപ്രീം കോടതി തന്നെ ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ ഈ തെറ്റായ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുന്നു.  ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പുനപരിശോധിക്കണമെന്നും, ഇന്റര്‍നെറ്റ് സേവനം മൗലിക അവകാശമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി. അനിശ്ചിത കാലത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.  കാശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്തങ്ങളിലുള്ള ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടിതിയുടെ ഈ നിരീക്ഷണം. 

അതേസമയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് ജമ്മുകാശ്മീരില്‍ ടെലികോം സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.   നിരോധാജ്ഞയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം നിരോധിക്കുന്ന ഭരണഘടനാ വിരുദ്ധമാണെന്നാണ് വിലയിരുത്തുന്നത്.  ഇന്റര്‍നെറ്റ് സേവനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് ജമ്മുവില്‍ ഉണ്ടായ നഷ്ടം സര്‍ക്കാറിന് മൂടിവെക്കാനാകില്ല. ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അടക്കം നഷ്ടത്തിലേക്ക് വഴുതി വീണു. രാജ്യത്തുണ്ടായ ഏറ്റവും വലിയ നഷ്ടമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ഇന്റര്‍നെറ്റ് സേവനങ്ങല്‍ വിച്ഛേദിച്ച് കേന്ദ്രം നടത്തുന്ന നീക്കം ജനാധിപത്യ വിരുദ്ധവും, അഭിപ്രായ സ്വാതന്ത്രത്തിന് വിലേക്കേര്‍പ്പെടുത്തുന്നതിന് തുല്യമാണെന്നാണ് മറ്റൊരു വാദം.  എന്നാല്‍ ഇന്റര്‍നെറ്റിനെ മാത്രം ആശ്രയിക്കുന്ന ഒറു സമൂഹത്തിന് നേര, ഭരണഘടം നടത്തുന്ന ഈ വിലയ്ക്ക് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പോലും ബാധിക്കും.  

ജമ്മുകാശ്മീരിന് നഷ്ടം 2.4 ബില്യണ്‍ ഡോളര്‍  

കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം മേഖലയില്‍ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.  വ്യാപാര മേഖലിയില്‍ തന്നെ ഭീമമായ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.  ഇറക്കുമതി, കയറ്റുമതി വ്യാപാരത്തെയും, അടിസ്ഥാന സൗകര്യ വികസനത്തെയുമെല്ലാം കേന്ദ്രം നടപ്പിലാക്കിയ നയങ്ങല്‍ മൂലം ഗുരുതരമായി ബാധിച്ചു. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പല നയങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് പിന്നാലെ മേഖലയിലെ വ്യാപാര മേഖലയില്‍ 2.4 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഉണ്ടാക്കിയത്.

കാശ്മീര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(കെസിസിഐ)   Kashmir Chamber of Commerce and Industry (KCCI), told Reuters.ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്  പുറത്തുവിട്ടത്. കാശ്മീരിന്റെ ഉപമേഖലയെയും വ്യാപാരം മേഖലയെയുമെല്ലാം അനുച്ഛേദം 370 റദ്ദ് ചെയ്തതിനെ തുടര്‍ന്ന്  തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായിട്ടുണ്ട്.  ടെലികോം വ്യവസായ മേഖലയെ പോലും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും, രാജ്യത്തെ മുഖ്യ കമ്പനികള്‍ക്കുമെല്ലാം അനുച്ഛേദം 370 റദ്ദ് ചെയ്തതിനെ നഷ്ടം നേരിട്ടുണ്ട്. 

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ടെലികോം കമ്പനികളും നഷ്ടത്തില്‍  

ജമ്മുആന്‍ഡ് കാശ്മീരില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്ലിന് ഏകദേശം 25 ലക്ഷം  മുതല്‍ 30 ലക്ഷം വരെയുള്ള വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. വൊഡാഫോണ്‍ ഐഡിയക്കും ജമ്മു ആന്‍ഡ് കാശ്മീരില്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിലാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലിനും,  വൊഡാഫോണ്‍ ഐഡിയക്കും വന്‍ തിരിച്ചടി നേരിട്ടത്. ഐസിഐസിഐ സെക്യൂറിറ്റീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. 

അതേസമയം ജമ്മു ആന്‍ഡ് കാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ഭരണ ഘടനയിലെ 370 വകുപ്പ് നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ടാക്കി വിഭജിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍  ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. അതേസയം കേന്ദ്ര ഭരണ പ്രദേശമായി മാറിയ ഈ രണ്ട്  മേഖലകളില്‍ പുതുതായി അധികാരത്തില്‍  വരുന്ന പ്രാദേശിക ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ  പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.  

നാല് മാസത്തോളം ഇന്റര്‍നെറ്റ് സേവനം ജമ്മുകാശ്മീരില്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് നിരവധി ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് എക്കൗണ്ടുകള്‍ നഷ്ടമായിട്ടുണ്ട്.  രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഒരു നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്നുള്ള പുകിലാണിത്. ആഗോള നിയമം അനുസരിച്ച് 120 ദിവസം വാട്‌സാപ്പ്  ഉപയോഗിക്കാതിരുന്നാല്‍ എക്കൗണ്ട് നഷ്ടപ്പെടും. ആട്ടോമാറ്റിക്കല്‍ ലെവലിലാണ് വാട്‌സാപ്പ് എക്കൗണ്ടുകള്‍ ഉപയോഗിക്കാതിരുന്നാല്‍ നഷ്ടപ്പെടുക. ജമ്മുകാശ്മീരിന് മാത്രമായി വാട്‌സാപ്പ് പ്രത്യേക ഫീച്ചറുകളൊന്നുമില്ല. എക്കൗണ്ടുകള്‍ നഷ്ടപ്പെട്ടതോടെ നിരവധി വാട്‌സാപ്പ് ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്. 

Related Articles

© 2024 Financial Views. All Rights Reserved