സ്വിഗ്ഗിയില്‍ വന്‍ നിക്ഷേപമെത്തുന്നു; 450 ദശലക്ഷം ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്

April 16, 2021 |
|
News

                  സ്വിഗ്ഗിയില്‍ വന്‍ നിക്ഷേപമെത്തുന്നു; 450 ദശലക്ഷം ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ആണ് സ്വിഗ്ഗി. 2014ല്‍ തുടക്കമിട്ട സ്വിഗ്ഗി ഇപ്പോള്‍ ഇന്ത്യയിലെ നൂറില്‍ അധികം നഗരങ്ങളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയിലെ ഒന്നാം സ്ഥാനക്കാരാണ്. ജാപ്പനീസ് ബഹുരാഷ്ട്ര കണ്‍ഗ്രോമറേറ്റ് ഹോള്‍ഡിങ് കമ്പനിയായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് സ്വിഗ്ഗിയില്‍ നിക്ഷേപം നടത്താന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. 450 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക്നോളജി ഫോക്കസ്ഡ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആണ് സോഫ്റ്റ്ബാങ്കിന്റെ വിഷന്‍ ഫണ്ട്. സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് 2 ആണ് സ്വിഗ്ഗിയില്‍ നിക്ഷേപം നടത്താന്‍ പോകുന്നത് എന്നാണ് വിവരം. 100 ബില്യണ്‍ ഡോളര്‍ മൂലധനമുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ആണ് വിഷന്‍ ഫണ്ട്. മൊത്തം 450 ദശലക്ഷം രൂപയാണ് സോഫ്റ്റ്ബാങ്ക് സ്വിഗ്ഗിയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 3,362 കോടി ഇന്ത്യന്‍ രൂപ വരും ഇത്. സ്വിഗ്ഗിയും സോഫ്റ്റ്ബാങ്കും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

സോഫ്റ്റ്ബാങ്ക് നിക്ഷേപം വരുന്നതോടെ സ്വിഗ്ഗിയുടെ വ്ാല്യുവേഷന്‍ 5.5 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഇത് 41,000 കോടി രൂപ വരും. സോഫ്റ്റ്ബാങ്കിന് സ്വിഗ്ഗിയില്‍ അ്ഞ്ഞൂറ് മില്യണ്‍ വരെ നിക്ഷേപിക്കാനാകും എന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയാണ് തങ്ങള്‍ എണ്ണൂറ് ദശലക്ഷം ഡോളര്‍ (5,863 കോടി രൂപ)സമാഹരിച്ചതായി സ്വിഗ്ഗി ആഭ്യന്തര ആശയവിനിമയത്തില്‍ വ്യക്തനാക്കിയത്.

ഇതോടെ സ്വിഗ്ഗിയുടെ വാല്യുവേഷന്‍ 5 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നതായും വ്യക്തമാക്കിയിരുന്നു. ഫാല്‍ക്കണ്‍ എഡ്ജി ക്യാപിറ്റല്‍, ഗോള്‍ഡ്മാന്‍ സാഷ്സ്, തിങ്ക് ക്യാപിറ്റല്‍, അമാന്‍സ് ക്യാപിറ്റല്‍, കാര്‍മിഗ്‌നാക് എന്നിവരായിരുന്നു നിക്ഷേപം നടത്തിയത്. കൂടുതല്‍ നിക്ഷേപ സമാഹരണം സ്വിഗ്ഗി ലക്ഷ്യമിടുന്നുണ്ട്. സോവറീന്‍ വെല്‍ത്ത് ഫണ്ടുകളായ ജിഐസി പ്രൈവറ്റ് ലിമിറ്റഡ്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എന്നിവ സ്വിഗ്ഗിയില്‍ നിക്ഷേപം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

© 2024 Financial Views. All Rights Reserved