കണക്ടഡ് കാര്‍ ആപ്ലിക്കേഷനുകള്‍ക്കായി കൈകോര്‍ത്ത് ടാറ്റാ കമ്മ്യൂണിക്കേഷനും മൈക്രോസോഫ്റ്റും

November 15, 2019 |
|
Lifestyle

                  കണക്ടഡ് കാര്‍ ആപ്ലിക്കേഷനുകള്‍ക്കായി കൈകോര്‍ത്ത് ടാറ്റാ കമ്മ്യൂണിക്കേഷനും മൈക്രോസോഫ്റ്റും

കണക്ടഡ് കാര്‍ ആപ്ലിക്കേഷനായി കൈകോര്‍ത്ത് മൈക്രോസോഫ്റ്റും ടാറ്റാ കമ്മ്യൂണിക്കേഷനും.നൂതന കണക്ടഡ് കാറുകളുടെ ആപ്ലിക്കേഷനുകളുടെ ത്വരിതഗതിയുള്ള വികസനം മൈക്രോസോഫ്റ്റിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റാ കമ്മ്യൂണിക്കേഷന്‍സിന്റെ മൂവ് പ്ലാറ്റ്‌ഫോമിന് ഐഓടി കണക്റ്റിവിറ്റിയിലും നെറ്റ് വര്‍ക്ക് ഇന്റലിജന്‍സിലുമുള്ള ശേഷികള്‍ മൈക്രോസോഫ്റ്റിന്റെ 'കണക്ടഡ് വെഹിക്കിള്‍ പ്ലാറ്റ് ഫോമു'മായി കൂട്ടിച്ചേര്‍ക്കുകയാണ്. ഇത് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വവും അതിരുകളില്ലാത്തതുമായ ഡ്രൈവിങ് അനുഭവം പകരുന്നതിന് ഓട്ടോമോട്ടീവ് നിര്‍മാതാക്കളെ പ്രാപ്തരാക്കുന്നതിന് സഹായിക്കുന്നു.

വെഹിക്കിള്‍ ടു വെഹിക്കിള്‍ ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുന്നതില്‍ മൈക്രോസോഫ്റ്റ് നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ ടാറ്റാ കമ്മ്യൂണിക്കേഷന്‍സുമായുള്ള സഹകരണം  സഹായകരമാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ മെച്ചപ്പെട്ട മൂല്യവര്‍ധിത സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഡീലര്‍ഷിപ്പുകള്‍,കാര്‍ നിര്‍മാതാക്കള്‍,ഇന്‍ഷൂറര്‍മാര്‍,ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍ എന്നിവരെയെല്ലാം ടാറ്റായും മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തം വഴി സാധിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

എല്ലാവിധ കാര്‍നിര്‍മാതാക്കള്‍ക്കും വാഹനങ്ങളില്‍ നിന്നുള്ള ഡാറ്റാ വിശകലനം എളുപ്പമാകുകയും സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ വേഗത്തിലാക്കുകയും ചെയ്യും. സര്‍വീസ് സെന്ററുകള്‍ക്ക് വാഹനങ്ങളെ കൂടുതല്‍ മെച്ചപ്പെട്ടതും കാര്യക്ഷമവുമാക്കാന്‍ സാധിക്കുമെന്ന് മൈക്രോസ്ോഫ്റ്റ് കണക്ടഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം പാട്ണര്‍ ഗ്രൂപ്പ് പ്രോഗ്രാം മാനേജര്‍ താരപ്രകൃിയ  അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved