മാന്ദ്യത്തിലും ടാറ്റാ മോട്ടോര്‍സിന്റെ ഓഹരി വില കുത്തനെ ഉയര്‍ന്നു; വില്‍പ്പനയില്‍ സമ്മര്‍ദ്ദം തുടരുന്നു

October 04, 2019 |
|
Lifestyle

                  മാന്ദ്യത്തിലും ടാറ്റാ മോട്ടോര്‍സിന്റെ ഓഹരി വില കുത്തനെ ഉയര്‍ന്നു; വില്‍പ്പനയില്‍ സമ്മര്‍ദ്ദം തുടരുന്നു

ന്യൂഡല്‍ഹി: മാന്ദ്യത്തിനിടയിലും ടാറ്റാ മോട്ടോര്‍സിന്റെ ഓഹരി വില അഞ്ച് ശതംമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മാന്ദ്യത്തിനിടയിലും,വാഹന വില്‍പ്പനയില്‍ രൂപപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും കമ്പനിയുടെ ഓഹരി വിലയില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര വില്‍പ്പനയില്‍ ശക്തമായ താഴ്ച്ച നേരിട്ട സന്ദര്‍ഭങ്ങള്‍ക്കിടയിലും നടപ്പുവര്‍ഷം കമ്പനി കുറഞ്ഞ വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിച്ചത്. അതേസമയം മറ്റ് വാഹന നിര്‍മ്മാണ കമ്പനികള്‍ വില്‍പ്പനയില്‍ നേരിട്ട പ്രതിസന്ധി മൂലം നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടിയും, തൊഴിലാളികളെ പിരിച്ചുവിട്ടുമുള്ള നീക്കം തുടരുകയാണ്. 

കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളും, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനവുമാണ് വാഹന വില്‍പ്പനയില്‍ വന്‍ പ്രതസിന്ധികള്‍ ഉടലെടുത്തത്. ജിഎസ്ടി നിരക്കില്‍ കുറവ് വരുത്താതും വാഹന വില്‍പ്പനയില്‍ മാന്ദ്യം തുടുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം കഴിഞ്ഞവര്‍ഷം മാത്രം 64,598 വഹനങ്ങളാണ് ആകെ ടാറ്റാ മോട്ടോര്‍സ് വിറ്റഴച്ചിട്ടുള്ളത്. 

അതേസമയം കമ്പനിയുടെ കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 45.4 ശതമാനം ഇടിവ് രേഖപ്പെടുത്തി  28,079 യൂണിറ്റിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ടാറ്റാ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ 51,419  യൂണിറ്റിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റ് വാഹനങ്ങളുടെ വില്‍പ്പനയില്‍ ആഗസ്റ്റ് മാസത്തിലും ഭീമമായ ഇടിവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം ടാറ്റാ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ മാത്രം 58 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹോണ്ടാ കാര്‍സിന്റെയും, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെയും വില്‍പ്പനയില്‍ യഥാക്രമം 51 ശതമാനവും, 21 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ വാഹന വില്‍പ്പനയില്‍ ആഗസ്റ്റ് മാസത്തിലും ഇടിവുണ്ടായതില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

വാഹന വില്‍പ്പനയില്‍ ഇടിവ് രൂപപ്പെട്ടത് മൂലം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും, ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്

Related Articles

© 2024 Financial Views. All Rights Reserved