വാഹന വില്‍പ്പനയില്‍ അവിശ്വസനീയമായ മുന്നേറ്റം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്

February 02, 2022 |
|
News

                  വാഹന വില്‍പ്പനയില്‍ അവിശ്വസനീയമായ മുന്നേറ്റം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്

2021ല്‍ ടാറ്റ മോട്ടോഴ്സ് വാഹന വില്‍പ്പനയില്‍ നേടിയത് അവിശ്വസനീയമായ മുന്നേറ്റം. 2021 ഡിസംബറില്‍ ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാം സ്ഥാനം സ്വന്തമാക്കിയ കമ്പനി 2022 ജനുവരിയിലും ഈ കുതിപ്പ് തുടരുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ജനുവരിയില്‍ ഈ ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാവ് എക്കാലത്തെയും മികച്ച പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. 40,777 യൂണിറ്റാണ് ജനുവരിയിലെ ടാറ്റയുടെ വില്‍പ്പന

കൂടാതെ, ബ്രാന്‍ഡിന്റെ പ്ലാന്റുകള്‍ ഉല്‍പ്പാദനത്തിന്റെ റെക്കോര്‍ഡുകളും സ്ഥാപിച്ചു. പൂനെ പ്ലാന്റ് 2007ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനം രേഖപ്പെടുത്തി. രഞ്ജന്‍ഗാവ് ഫെസിലിറ്റിയും അതിന്റെ എക്കാലത്തെയും ഉയര്‍ന്ന ഉല്‍പ്പാദനം നടത്തി. കഴിഞ്ഞ മാസം 28,108 യൂണിറ്റുകള്‍ വിറ്റഴിച്ച ടാറ്റയുടെ എസ്യുവി മോഡലുകളാണ് ടാറ്റയുടെ വലിയ നേട്ടങ്ങള്‍. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നെക്സോണ്‍ കോംപാക്റ്റ് എസ്യുവിയുടെ ഒപ്പം അടുത്തിടെ പുറത്തിറക്കിയ പഞ്ച് സബ് കോംപാക്റ്റ് എസ്യുവിയും ചേര്‍ന്നു. രണ്ട് മോഡലുകളും ജനുവരിയില്‍ ഓരോന്നിനും 10,000 യൂണിറ്റുകള്‍ വീതം കടന്നു. ഉയര്‍ന്ന വിലയുള്ള ഹാരിയറിനും സഫാരിക്കും ഇപ്പോഴും 8,000 യൂണിറ്റിനടുത്ത് മാന്യമായ സംയോജിത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ മാസം പുറത്തിറക്കിയ ടാറ്റ മോട്ടോഴ്സിന്റെ രണ്ട് സിഎന്‍ജി ഓഫറുകളായ ടിയാഗോ ഐസിഎന്‍ജി, ടിഗോര്‍ ഐസിഎന്‍ജി എന്നിവ ഇന്ത്യന്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇതിനകം തന്നെ പ്രചാരം നേടി. അവതരിപ്പിച്ച മാസത്തില്‍ മാത്രം, ടിയാഗോ, ടിഗോര്‍ മോഡലുകളുടെ വില്‍പനയുടെ 42 ശതമാനവും സ്വന്തമാക്കിയിരുന്നു. രണ്ട് സിഎന്‍ജി മോഡലുകളും ഒരുമിച്ച് 3,000 യൂണിറ്റുകള്‍ വിറ്റു. ടാറ്റ മോട്ടോഴ്സിന്റെ വിജയക്കുതിപ്പ് വരും മാസങ്ങളിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved