ടാറ്റ സ്‌കൈ സെറ്റ് ടോപ് ബോക്‌സ് നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റുന്നു; നടപ്പിലാകുക അടുത്ത വര്‍ഷമാദ്യം

September 01, 2020 |
|
News

                  ടാറ്റ സ്‌കൈ സെറ്റ് ടോപ് ബോക്‌സ് നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റുന്നു; നടപ്പിലാകുക അടുത്ത വര്‍ഷമാദ്യം

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ഡിടിഎച്ച് സേവന ദാതാക്കളായ ടാറ്റ സ്‌കൈ സെറ്റ് ടോപ് ബോക്‌സ് നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റുന്നു. ടെക്‌നികോളറുമായി ചേര്‍ന്നാണ് നിര്‍മ്മാണവും വിതരണവും നിശ്ചയിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഡിജിറ്റല്‍ സെറ്റ് ടോപ് ബോക്‌സ്, ടാറ്റ സ്‌കൈ ബിഗ് + എന്നിവയാണ് നിര്‍മ്മിക്കുക.

അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ നിര്‍മ്മാണം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ടാറ്റ സ്‌കൈ എംഡിയും സിഇഒയുമായ ഹരിത് നാഗ്പാല്‍ പറഞ്ഞു. എവിടെയായിരിക്കും പ്ലാന്റ് സ്ഥാപിക്കുക എന്ന് വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ തായ്ലന്റില്‍ നിന്നും വിയറ്റ്നാമില്‍ നിന്നുമാണ് സെറ്റ് ടോപ് ബോക്‌സുകള്‍ ഇറക്കുമതി ചെയ്യുന്നത്.

ടെക്‌നികോളര്‍ കമ്പനിയും ടാറ്റ സ്‌കൈയും തമ്മില്‍ ദീര്‍ഘനാളായി നിലനിന്ന ചര്‍ച്ചകളാണ് ഫലം കാണുന്നത്. ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ അത് വിലയില്‍ എങ്ങിനെ പ്രതിഫലിക്കുമെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. 2006 ലാണ് ടാറ്റ സ്‌കൈ ഡിടിഎച്ച് സേവനം നല്‍കിയത്. തുടക്കം മുതല്‍ തന്നെ ഇന്ത്യയില്‍ മികച്ച സ്വാധീനം നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2019 ഡിസംബറിലെ ട്രായ് റിപ്പോര്‍ട്ട് പ്രകാരം 22 ദശലക്ഷം വരിക്കാരാണ് ടാറ്റ സ്‌കൈക്ക് ഉള്ളത്.

Related Articles

© 2024 Financial Views. All Rights Reserved