തരംഗമാവാന്‍ ഇനി ടെസ്‌ല 3 മോഡല്‍; ചൈനീസ് വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു

February 04, 2019 |
|
Lifestyle

                  തരംഗമാവാന്‍ ഇനി ടെസ്‌ല 3 മോഡല്‍; ചൈനീസ് വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു

ചൈനീസ് വിപണിയില്‍ അടുത്ത കാലത്തായി വലിയ രീതിയില്‍ നിക്ഷേപം നടത്തി വരികയാണ് ടെസ്‌ല. ടെസ്‌ലയുടെ  മോഡല്‍ 3 ചൈനയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. മോഡല്‍ 3 സെഡാന്റെ 'പെര്‍ഫോമന്‍സ് ഓള്‍ വീല്‍ ഡ്രൈവ്' വേര്‍ഷനാണ് പുറത്തിറക്കിയത്.

കഴിഞ്ഞമാസം ടെസ്ല ചൈനയില്‍ മോഡല്‍ മൂന്നിനുള്ള ഓര്‍ഡറുകള്‍ എടുക്കാന്‍ തുടങ്ങിയിരുന്നു. 5.60 ലക്ഷം റെന്‍മിന്‍ബി മുതലാണ് വില. ഏകദേശം 83,000 യുഎസ് ഡോളര്‍. 

മോഡല്‍ 3 നിര്‍മ്മിക്കുന്ന യുഎസ്സിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ് ചൈനയിലെ വില. കഴിഞ്ഞ മാസമാണ് ചൈനയില്‍ ടെസ്ല മോഡല്‍ 3 യുടെ ബുക്കിംഗ് ആരംഭിച്ചത്. എന്നാല്‍ വില കൂടിയ 'പെര്‍ഫോമന്‍സ് ഓള്‍ വീല്‍ ഡ്രൈവ്', 'ലോംഗ് റേഞ്ച് ഡുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ്' വേര്‍ഷനുകള്‍ മാത്രമേ തല്‍ക്കാലം ലഭിക്കൂ. ടെസ്‌ലയുടെ മൂന്നാമത്തെ ജിഗാഫാക്ടറിയും ഈ വര്‍ഷം ഷാങ്ഹായില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പറയുന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved