
ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. യുഎസ്-ചൈനാ വ്യാപാര തര്‍ക്കം സമവായത്തിലേക്കെത്തുമെന്ന പ്രതീക്ഷയാണ് വിപണി ഇന്ന് നേട്ടത്തിലേക്കെത്താന്‍ കാരണം. അടുത്ത് തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറിലേര്‍പ്പെടുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്താന്‍ കാരണം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 92.94 പോയിന്റ് ഉയര്‍ന്ന് അതായത് 0.22 ശതമാനം ഉയര്‍ന്ന് 41,952.63 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 30.80 പോയിന്റ് ഉയര്‍ന്ന് അതായത് 0.25% ശതമാനം ഉയര്‍ന്ന് 12,360.30 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1440 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1036 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
വേദാന്ത (2.84%), ബ്രിട്ടാന്നിയ്യ (1.97%), ഹീറോ മോട്ടോകോര്‍പ്പ് (1.89%), സീ എന്റര്‍ടെയ്ന്‍ (1.68%), ഐടിസി (1.67%), എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. യെസ് ബാങ്ക് (-8.35%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-3.77%) , യുപിഎല്‍ (-1.42%), റിലയന്‍സ് (-0.93%), കോട്ടക് മഹീന്ദ്ര (-0.85%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (2,240.72), യെസ് ബാങ്ക (1,214.23), റിലയന്‍സ് (1,105.88), ഇന്‍ഫോസിസ് (885.36), എസ്ബിഐ (862.51), എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.