യുഎസ് കമ്പനികള്‍ക്ക് വാവെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കാലാവധി നീട്ടി; സഹകരണം റദ്ദ് ചെയ്താല്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന ആശങ്ക

November 20, 2019 |
|
News

                  യുഎസ് കമ്പനികള്‍ക്ക് വാവെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കാലാവധി നീട്ടി;  സഹകരണം റദ്ദ് ചെയ്താല്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന ആശങ്ക

ന്യൂഡല്‍ഹി: ചൈനീസ് ടെക് ഭീമനായ വാവെയുമായി യുഎസ് കമ്പനികള്‍ക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുഎസ് ഭരണകൂടം 90 ദിവസം കൂടി സമയം അനുവദിച്ചതായി റിപ്പോര്‍ട്ട്. യുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാരോപിച്ചായിരുന്നു. ഗ്രാമീണ മേഖലയില്‍ തടസ്സങ്ങളില്ലാതെ സേവനങ്ങള്‍ ശക്തമാക്കാനും കൂടിയാണ് യുഎസിലെ വിവിധ കമ്പനികള്‍ക്ക് 90 ദിവസം കൂടി സമയം അനുവദിച്ചിട്ടുള്ളത്. ആഗസ്റ്റ് മാസത്തിലും യുഎസ് ഭരണകൂടം വിലക്ക് പൂര്‍ണമായും എടുത്ത് കളയുന്നതിനുള്ള കാലാവധി നീട്ടി നല്‍കിയിരുന്നു,  

വാവെയുമായുള്ള സഹകരണത്തിന്റെ പേരില്‍ ഉള്‍പ്രദേശങ്ങളലിലെ വിഭാഗങ്ങളിലുള്ള ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ മേഖലയിലെ സേവനങ്ങള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ്  യുഎസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്ന്. യുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി കമ്പനി ചൈനീസ് ഭരണകൂടത്തിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ആരോപണം. പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാരോപിച്ച് കമ്പനിക്കെതിരെ യുഎസ് വലിയ ഉപരോധമാണ് നടത്തുന്നത്. 

അതസമയം യുഎസ് ഉപരോധങ്ങള്‍ക്കിടയിലും കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 50 വാണിജ്യകരാറുകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍്ട്ട്. യുഎസ് ഉപരോധങ്ങള്‍ക്കിടയിലും കമ്പനിയുമായി സഹകരിക്കാനാണ് കൂടുതല്‍ രാഷ്ട്രങ്ങള്‍ താത്പര്യപ്പെട്ടിട്ടുള്ളത്. കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് 50 വാണിജ്യ കരാുകള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.  വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്‌സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. 

വാവെയുമായി 5ജി കരാറുകളില്‍ ഏര്‍പ്പെടരുതെന്നാണ് അമേരിക്ക ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.  അമേരിക്കന്‍ കമ്പനികളുടെ ടെക് ഉപകരണങ്ങള്‍ വാവെയ്ക്ക് കൈമാറരുതെന്ന നിര്‍ദേശവുമുണ്ട്. ആസ്‌ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ 5ജി കരാറുകളില്‍ നിന്ന് വാവെയുമായി സഹരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുരത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved