6600 ഡോളറിന് ഇലക്ട്രിക് കാര്‍ സ്വന്തമാക്കാം; ഫ്രെഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണാണ് ഉത്പാദകര്‍; 'ആമി' നാല് ചക്രങ്ങളുള്ള സ്‌കൂട്ടര്‍

March 02, 2020 |
|
Lifestyle

                  6600 ഡോളറിന് ഇലക്ട്രിക് കാര്‍ സ്വന്തമാക്കാം; ഫ്രെഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണാണ് ഉത്പാദകര്‍; 'ആമി' നാല് ചക്രങ്ങളുള്ള സ്‌കൂട്ടര്‍

ഫ്രെഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണ്‍ ഒരു കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചിരിക്കുന്നു. ആമി എന്നാണ് ഇതിന്റെ പേരിട്ടിരിക്കുന്നു. വാഷിംഗ് മെഷീന്റെ രൂപമുള്ള ഈ കാറിന് 6600 ഡോളര്‍ വിലയാണുള്ളത്. അധികം വേഗതയില്ലാത്ത ഇലക്ട്രിക് കാറിനത്തില്‍പ്പെട്ടതാണിത്.

രണ്ട് സീറ്റേയുള്ളു ആമിക്ക്. മണിക്കൂറിന് 45 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ആറ് കിലോവാട്ട് അല്ലെങ്കില്‍ എട്ട് കുതിരശക്തിയോട് കൂടിയ ഇലക്ട്രിക് മോട്ടറാണ് ഇതിന് കരുത്ത് പകരുന്നത്. ഫ്രാന്‍സിലെ നിയമം അനുസരിച്ച് 14 വയസുള്ള കുട്ടികള്‍ക്ക് പോലും ശേഷി കുറഞ്ഞ മോട്ടോറിലുള്ള ഈ വാഹനം ഓടിക്കാനാകും. അതും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ.

ഈ രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ച്, ആമി ഒരു വോയ്റ്റര്‍ സാന്‍സ് പെര്‍മിസ് (അക്ഷരാര്‍ത്ഥത്തില്‍ 'ലൈസന്‍സില്ലാത്ത കാര്‍') അല്ലെങ്കില്‍ ക്വാഡ്രൈസൈക്കിള്‍ എന്ന ചെറുതും വേഗത കുറഞ്ഞതുമായ വാഹനത്തിന്റെ ഒരു വിഭാഗമായി യോഗ്യത നേടി. ഇത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായ നാല് ചക്രങ്ങളുള്ള സ്‌കൂട്ടര്‍ പോലെ കണക്കാക്കുന്നു. സിട്രോന്റെ തന്നെ 2സിവി എന്ന പഴയ കാറിന്റെ പിന്‍ഗാമിയാണ് ആമിയെന്നും പറയാം. കഴിഞ്ഞ വര്‍ഷം കമ്പനി തങ്ങളുടെ 100ാം വര്‍ഷം ആഘോഷിച്ചിരുന്നു.

കഴിയുന്നത്ര കുറച്ച് ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ആമി നിര്‍മ്മിച്ചിരിക്കുന്നത്. അതായത് ഫ്രണ്ട് എന്റിനായി ഉപയോഗിക്കുന്ന ഭാഗങ്ങള്‍ തന്നെയാണ് പിന്നിലും ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, വലത് വാതില്‍ ഇടത് വാതില്‍ പോലെയാണ്. അതായത് ഡ്രൈവറുടെ സൈഡ് ഡോര്‍ ഹിഞ്ച് മുന്‍വശത്തും യാത്രക്കാരുടെ സൈഡ് ഡോര്‍ ഹിഞ്ച് പിന്നിലുമാണ്. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ ദൂരമാണ് പോകാനാകുന്നത്. ചെറിയ മോട്ടോറും കുറഞ്ഞ വേഗതയുമൊക്കെ കണക്കിലെടുക്കുമ്പോള്‍ നാല് ചക്രമുള്ള ഒരു സ്‌കൂട്ടറാണ് ആമിയെന്നും പറയാം.

വില കുറയ്ക്കാനായി പ്രത്യേക ടച്ച് സ്‌ക്രീന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം ഡ്രൈവറുടെ സ്മാര്‍ട്ട് ഫോണില്‍ ഇതിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കാറില്‍ സജ്ജീകരിച്ചിരിക്കുന്ന ഹോള്‍ഡറില്‍ വെച്ച് സെന്റര്‍ ഡിസ്പ്ലേ സ്‌ക്രീനായി ഉപയോഗിക്കാം. വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ച്, നാവിഗേഷന്‍ ഉള്‍പ്പടെയുള്ള എല്ലാക്കാര്യങ്ങളും ഇതില്‍ തെളിയും.

സിട്രോണ്‍ കാര്‍ ഡീലര്‍മാരില്‍ നിന്ന് കാര്‍ ലഭ്യമാകും. അല്ലെങ്കില്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ ചെയ്യാനാകും. ഫ്രഞ്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സ് സ്റ്റോര്‍ ശൃംഖലകളായ ഫനാക്, ഡാര്‍ട്ടി എന്നിവരുമായി സഹകരിക്കാനും അവരുടെ ചില സ്റ്റോറുകളില്‍ ആമി എത്തിക്കാനുള്ള ശ്രമങ്ങളും  സിട്രോണ്‍ നടത്തപന്നുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved