ഹൈബ്രിഡ് വാഹനങ്ങളില്‍ സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ടൊയോട്ട

December 11, 2021 |
|
News

                  ഹൈബ്രിഡ് വാഹനങ്ങളില്‍ സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ടൊയോട്ട

ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിയായ ടൊയോട്ട തങ്ങളുടെ ഹൈബ്രിഡ് വാഹനങ്ങളില്‍ സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 2025 മുതല്‍ പ്രൊഡക്ഷന്‍ കാറുകളില്‍ വിപ്ലവകരമായ ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലിഥിയം-അയണ്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഇലക്ട്രോലൈറ്റ് ലായനിക്ക് പകരം സോളിഡ്-സ്റ്റേറ്റ് ബാറ്ററികളില്‍ സോളിഡ് ഇലക്ട്രോലൈറ്റാണ് ഉപയോഗിക്കുന്നത്. ടൊയോട്ടയുടെ വൈദ്യുതീകരണ തന്ത്രത്തില്‍ ഹൈബ്രിഡുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് കമ്പനിയുടെ പവര്‍ട്രെയിന്‍ മേധാവി തീബോള്‍ട്ട് പാക്വെറ്റ് ഓട്ടോകാര്‍ യുകെയോട് പറഞ്ഞു. വേഗത്തിലുള്ള ചാര്‍ജിംഗ്, വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യല്‍, കുറഞ്ഞ ചൂട് ഉല്‍പാദനം എന്നിവ ഈ സാങ്കേതികവിദ്യയുടെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.

ടൊയോട്ടയും ലെക്‌സസും ഈ വര്‍ഷം പടിഞ്ഞാറന്‍ യൂറോപ്പില്‍ 70 ശതമാനം വില്‍പ്പന കൈവരിക്കുമെന്നും ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ രണ്ട് ബ്രാന്‍ഡുകളിലേക്കും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് തുടരുമെന്നും ടൊയോട്ട യൂറോപ്യന്‍ മേധാവി മാറ്റ് ഹാരിസണ്‍ വിശദീകരിച്ചു. ഉയര്‍ന്ന ഉല്‍പ്പാദനം, ദൈര്‍ഘ്യമേറിയ റേഞ്ച്, കുറഞ്ഞ ചാര്‍ജിംഗ് സമയം എന്നിവ നല്‍കാനുള്ള പദ്ധതികളോടെ ടൊയോട്ട ഈ ദശാബ്ദത്തിന്റെ മധ്യത്തോടെ സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുള്ള കാറുകള്‍ വില്‍ക്കാന്‍ തുടങ്ങുമെന്ന് യൂറോപ്യന്‍ ഗവേഷണ വികസന മേധാവി ജെറാള്‍ഡ് കില്‍മാന്‍ പറഞ്ഞു. ഡ്യൂറബിലിറ്റിയെ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്ന ഒരു വികസന പരിപാടിയോടെ, പരീക്ഷണ ആവശ്യങ്ങള്‍ക്കായി ഒരു പ്രോട്ടോടൈപ്പ് വാഹനം നിര്‍മ്മിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് കമ്പനി വിശ്വസിക്കുന്നുവെന്നും  ജെറാള്‍ഡ് കില്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിലവില്‍ ഗ്ലാന്‍സ ഹാച്ച്ബാക്ക്, അര്‍ബന്‍ ക്രൂയിസര്‍ കോംപാക്ട് എസ്യുവി, ഇന്നോവ ക്രിസ്റ്റ എംപിവി, ഫോര്‍ച്യൂണര്‍ എസ്യുവി, കാംറി ഹൈബ്രിഡ് സെഡാന്‍, വെല്‍ഫയര്‍ ലക്ഷ്വറി എംപിവി എന്നിവയാണ് ടൊയോട്ട വില്‍ക്കുന്നത്. വരാനിരിക്കുന്ന ലോഞ്ചുകളുടെ കാര്യം പരിശോധിച്ചാല്‍ ടൊയോട്ട 2022 ജനുവരിയില്‍ ഇന്ത്യയില്‍ ഹിലക്‌സ് പിക്കപ്പ് അവതരിപ്പിക്കും.

Read more topics: # Toyota, # ടൊയോട്ട,

Related Articles

© 2024 Financial Views. All Rights Reserved