ഇന്ത്യ-യുഎസ് വ്യാപാര പ്രശ്‌നം കുറഞ്ഞുവെന്ന് ധനമന്ത്രി: പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിക്കാനുള്ള ശ്രമം തുടരും

October 19, 2019 |
|
News

                  ഇന്ത്യ-യുഎസ് വ്യാപാര പ്രശ്‌നം കുറഞ്ഞുവെന്ന് ധനമന്ത്രി: പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിക്കാനുള്ള ശ്രമം തുടരും

ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഉടന്‍ തന്നെ മറ്റൊരു വ്യാപാര കരാറിലെത്താന്‍ സാധിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ കുറഞ്ഞുവരുന്നുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.്‌വാഷിങ്ടണില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  യുഎസിന്റ വിവിധ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി തിരു കുറക്കാനുള്ള നടപടികള്‍ ഇന്ത്യയും സ്വീകരിക്കുമെന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെയും, ലോക ബാങ്കിന്റെയും വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനാണ് ധനമന്ത്രി കഴിഞ്ഞ ദിവസം വാിങ്ടണ്ണലെത്തിയത്. സ്റ്റീല്‍ ഉത്പ്പന്നങ്ങള്‍ക്ക് യിഎസ് ചുമത്തിയ അധിക തീരുവയാണ് ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം വശളാകാന്‍ ഇടയാക്കിയിട്ടുള്ളത്.  

നേരത്തെ യുഎസ് സെക്രട്ടറി വില്‍ബര്‍ റോസ് ഇന്ത്യയിലെത്തി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയാലുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ ഉയര്‍ന്ന സബ്‌സിഡിക്ക് നേരെ കടുത്ത ഭാഷയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഉന്നയിച്ചിട്ടുള്ളത്. തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ട്രംപ് വിശേഷിപ്പിച്ചത് തന്നെ തീരുവ രാജാവ് എന്നായിരുന്നു. 

Related Articles

© 2024 Financial Views. All Rights Reserved