വീണ്ടും എസ്എംഎസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ട്രായ്; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

March 27, 2021 |
|
News

                  വീണ്ടും എസ്എംഎസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ട്രായ്;  ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

മുംബൈ: വാണിജ്യാവശ്യങ്ങള്‍ക്കുള്ള എസ്എംഎസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 1 മുതല്‍ വീണ്ടും നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. മാര്‍ച്ച് എട്ടിന് ഇതു നടപ്പാക്കിയിരുന്നെങ്കിലും ബാങ്ക് ഇടപാടുകള്‍ക്കായുള്ള ഒ.ടി.പി.യുള്‍പ്പെടെ വ്യാപകമായി തടസ്സപ്പെട്ടതോടെ മരവിപ്പിക്കുകയായിരുന്നു.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള എസ്.എം.എസുകളും അവയുടെ ടെംപ്ലേറ്റുകളും മുന്‍കൂട്ടി ടെലികോം കമ്പനികളുടെ ബ്ലോക്ക്‌ചെയിന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ചെയ്യണമെന്നതാണ് പുതിയ നിര്‍ദേശത്തിന്റെ കാതല്‍. ഇങ്ങനെ രജിസ്റ്റര്‍ചെയ്തിട്ടില്ലെങ്കില്‍ സന്ദേശങ്ങള്‍ ഉപഭോക്താവിന് അയക്കാതെ തടയും. സന്ദേശങ്ങളും ടെംപ്ലേറ്റും ഒത്തുനോക്കി വ്യത്യാസമുണ്ടെങ്കിലാണ് ഇത്തരത്തില്‍ തടയുക. 1 മുതല്‍ പുതിയ നിബന്ധനകള്‍ പാലിക്കാത്ത കമ്പനികളുടെ എസ്.എം.എസുകള്‍ ഒഴിവാക്കാനാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്. കമ്പനികളുടെ പ്രായോഗികബുദ്ധിമുട്ടുകള്‍ ആരാഞ്ഞശേഷമാണ് ഇതുനടപ്പാക്കാന്‍ ട്രായ് തീരുമാനിച്ചിട്ടുള്ളത്.

Read more topics: # Trai, # ട്രായ്,

Related Articles

© 2024 Financial Views. All Rights Reserved