കര്‍ശന നിയന്ത്രണങ്ങളുമായി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ബാങ്കുകളുടെ പ്രവര്‍ത്തനരീതി ഇങ്ങനെ

May 17, 2021 |
|
News

                  കര്‍ശന നിയന്ത്രണങ്ങളുമായി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍;  ബാങ്കുകളുടെ പ്രവര്‍ത്തനരീതി ഇങ്ങനെ

തിരുവനന്തപരം: കൊവിഡ് കേസുകള്‍ രൂക്ഷമായതോടെയാണ് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ നടപ്പിലായി. കര്‍ശന നിയന്ത്രണമാണ് ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം നേരത്തേ നിശ്ചയിച്ച ചില നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയവും നേരത്തേ നിശ്ചയിച്ചതില്‍ നിന്നും മാറ്റിയിട്ടുണ്ട്.

ഇവിടങ്ങളില്‍ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

ട്രിപ്പിള്‍ ലോക്ഡൗണില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പത്തു മുതല്‍ ഒന്നു വരെ മാത്രം കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കണമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved