ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ 'പകല്‍കൊള്ള' ബിസിനസ്; രണ്ട് ഏത്തപ്പഴത്തിന് ഈടാക്കിയത് 442 രൂപയെന്ന് കാട്ടി നടന്‍ രാഹുല്‍ ബോസിന്റെ ട്വീറ്റ്; കിലോയ്ക്ക് 60 രൂപയില്‍ താഴെയുള്ളപ്പോള്‍ ഹോട്ടലിലെ ബില്‍ കണ്ട് അന്തംവിട്ട് നാട്ടുകാര്‍

July 24, 2019 |
|
News

                  ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ 'പകല്‍കൊള്ള' ബിസിനസ്; രണ്ട് ഏത്തപ്പഴത്തിന് ഈടാക്കിയത് 442 രൂപയെന്ന് കാട്ടി നടന്‍ രാഹുല്‍ ബോസിന്റെ ട്വീറ്റ്;  കിലോയ്ക്ക് 60 രൂപയില്‍ താഴെയുള്ളപ്പോള്‍ ഹോട്ടലിലെ ബില്‍ കണ്ട് അന്തംവിട്ട് നാട്ടുകാര്‍

ഏത്തപ്പഴത്തിന് എന്തായിരിക്കും വില. ഇപ്പോഴത്തെ കണക്ക് നോക്കിയാല്‍ കിലോയ്ക്ക് പരമാവധി 60 രൂപ. എന്നാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബിസിനസിന്റെ പകല്‍ കൊള്ളയാണ് ബോളിവുഡ് താരമായ രാഹുല്‍ ബോസ് ഇപ്പോള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചണ്ഡിഗഡിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താരം താമസിച്ചപ്പോള്‍ രണ്ട് ഏത്തപ്പഴം മാത്രം ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ബില്ലു കണ്ട് താരത്തിന്റെ കണ്ണ് തള്ളിപ്പോയി. 442 രൂപയാണ് ബില്ലു വന്നത്. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് താരം ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ ബില്‍ കണ്ട് താരത്തിന്‍രെ മൊത്തം ഊര്‍ജ്ജവും പോയെന്നും അദ്ദേഹം പറയുന്നു. 

ഗോ ഫിറ്റ് ഗോ ബ്രോക്ക് എന്ന ഹാഷ്ടാഗോടെ താരം ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ പകല്‍ കൊള്ള വെളിച്ചത്തായത്. അതേസമയം, രാഹുല്‍ ബോസുമായി നില്‍ക്കുന്ന ചിത്രം ഹോട്ടല്‍ അധികൃതര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ രണ്ട് വാഴപ്പഴത്തിന്റെ ബില്‍ ഹോട്ടലിനെ ട്രോള്‍ പൊങ്കാലയ്ക്ക് ഇരയാക്കിയതിന് പിന്നാലെ ഇത് നീക്കം ചെയ്തിരുന്നു. 

You have to see this to believe it. Who said fruit wasn’t harmful to your existence? Ask the wonderful folks at @JWMarriottChd #goingbananas #howtogetfitandgobroke #potassiumforkings pic.twitter.com/SNJvecHvZB

— Rahul Bose (@RahulBose1) 22 July 2019 ">

Related Articles

© 2024 Financial Views. All Rights Reserved