നടപ്പുസാമ്പത്തിക വര്‍ഷം യുഎഇയിലെ ഇ-കൊമേസ് ഇടപാടുകള്‍ 16 ബില്യണ്‍ ഡോളറിലേക്കെത്തും; ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കിടയില്‍ മത്സരം ശക്തം

August 09, 2019 |
|
News

                  നടപ്പുസാമ്പത്തിക വര്‍ഷം യുഎഇയിലെ ഇ-കൊമേസ് ഇടപാടുകള്‍ 16 ബില്യണ്‍ ഡോളറിലേക്കെത്തും; ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കിടയില്‍  മത്സരം ശക്തം

യുഎഇയില്‍ ഇ-കൊമേഴ്‌സ് വിപണിക്ക് വന്‍ സാധ്യതയാണ് ഉള്ളതെന്ന് പഠന റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷം യുഎഇയിലെ ഇ-കൊമേഴ്‌സ് വ്യാപാരത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റ് മേഖലയില്‍ കൂടുതല്‍ ഇ-കൊമേഴ്‌സ് വ്യാപാരത്തിന് സാധ്യതയുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ദുബായ് ഇക്കണോമി ആന്‍ഡ് ഡിജിറ്റല്‍ പെയ്‌മെന്റ് എന്നിവര്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് യുഎഇയില്‍ ഇ-കൊമേഴ്‌സ് വന്‍ സാധ്യതയുണ്ടെന്ന് തെളിഞ്ഞത്. 

അതേസമയം നടപ്പുസാമ്പത്തിക വര്‍ഷം ഇ-കൊമേഴ്‌സ് ഇടപാടുകളില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ല്‍ യുഎഇയിലെ ഇ-കൊമേഴ്‌സ് ഇടപാടുകള്‍ 16 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2018-2022 നും ഇടയില്‍ രാജ്യത്ത്  ഇ-കൊമേഴ്‌സ് ഇടപാടുകളില്‍ 23 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. രാജ്യത്ത് ഇ-കൊമേഴ്‌സ് വ്യാപാര രംഗത്തെ വളര്‍ച്ചാ സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് ഇത്തവണ കൂടുതല്‍ നേട്ടമുണ്ടാകുമെന്ന വിലയിരുത്തല്‍ നടത്തിയിട്ടുള്ളത്. 

ഇ-കൊമേഴ്‌സ് വ്യാപാരം ജിസിസിയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുള്ളത് യുഎഇയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ആമസോണ്‍ പോലെയുള്ള ആഗോള ഇ-കൊമേഴ്‌സ് കമ്പനികള്‍ എമിറേറ്റ്‌സ് മേഖലയില്‍ കൂടുതല്‍ മത്സരത്തിലേര്‍പ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.ഈ സാഹചര്യത്തില്‍ യുഎഇയിലെ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഇടയില്‍ ശക്തമായ മത്സരമാണ് നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

Related Articles

© 2024 Financial Views. All Rights Reserved