5ജി ടെക്‌നോളജി വികസിപ്പാക്കുന്നതില്‍ യുഎഇ ആഗോള തലത്തില്‍ നാലാമത്; 5ജി ടെക്‌നോളജിയില്‍ അന്തരാഷ്ട്ര തലത്തില്‍ മത്സരം ശക്തം

October 05, 2019 |
|
News

                  5ജി ടെക്‌നോളജി വികസിപ്പാക്കുന്നതില്‍ യുഎഇ ആഗോള തലത്തില്‍ നാലാമത്; 5ജി ടെക്‌നോളജിയില്‍ അന്തരാഷ്ട്ര തലത്തില്‍ മത്സരം ശക്തം

5ജി ടെക്‌നോളജി വികസിപ്പിക്കുന്നതില്‍ യുഎഇ ആഗോള തലത്തില്‍ നാലാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. അതേസമയം 5ജി ടെക്‌നോളജി വികസിപ്പിക്കുന്ന കാര്യത്തില്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ യുഎഇ ഒന്നാം സ്ഥാനത്താണ് നലവില്‍ ഇടംപിടിച്ചിട്ടുള്ളത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജീസ് ബെഞ്ച് മാര്‍ക്ക് സ്ഥാപനമായ കാര്‍ഫോണ്‍ വെയര്‍ ഹൗസിങിന്റെ ഗ്ലോബല്‍ കണക്റ്റിവിറ്റി സൂചികയില്‍ വ്യക്തമാക്കുന്നു. 5ജി ടെക്‌നോളജി വികസിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ വിവരങ്ങള്‍ തയ്യാറാക്കിയിട്ടാണ് ഇത്തപം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

അതേസമയം ആഗോളതലത്തല്‍ 5ജി സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ വിവിധ രാഷ്ട്രങ്ങള്‍ കടുത്ത മത്സരത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. സെക്കന്‍ഡില്‍ 1.2 ജിഗാബൈറ്റ് വേഗതയുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയാണ് 5ജി നെറ്റ്‌വര്‍ക്ക്  കണക്റ്റിവിറ്റിയില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് വിതരണം നടപ്പിലാക്കും. 5ജി ടെകനോളജി വികസിപ്പാക്കാന്‍ യുഎഇ അടക്കമുള്ള രാജ്യത്തില്‍ ഏറ്റവും വേഗത്തിലേറിയ നടപടിയാണ് സ്വീകരിച്ചുവരുന്നത്.  

നിലവില്‍ 5ജി ടെക്‌നോളജി മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പരീക്ഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചൈനീസ് ടെക് ഭീമനായ് ഹുവായ് 5ജി ടെക്‌നോളജിയുമായി ബന്ധപ്പെട്ട് 50 വാണിജ്യ കരാറുകളാണ് ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുള്ളത്. ട്രംപ് ഭരണകൂടത്തിന്റെ ഉപരോധം കമ്പനിക്കെതിരെയുണ്ടായിട്ടും 5ജി ടെക്‌നോളജി വികസിപ്പിക്കാന്‍ കമ്പനി വന്‍ മുന്നേറ്റം നടത്തുന്നത്.

Related Articles

© 2024 Financial Views. All Rights Reserved