കോവിഡില്‍ യുകെയുടെ സമ്പദ് രംഗം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച; ദേശീയ ഉല്‍പാദനത്തില്‍ 9.9% ഇടിവ്

February 13, 2021 |
|
News

                  കോവിഡില്‍ യുകെയുടെ സമ്പദ് രംഗം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച;  ദേശീയ ഉല്‍പാദനത്തില്‍ 9.9% ഇടിവ്

ലണ്ടന്‍: കോവിഡ് കാരണം യുകെയുടെ സമ്പദ് രംഗം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. 2020ല്‍ ദേശീയ ഉല്‍പാദനത്തില്‍ 9.9% ഇടിവ് ഉണ്ടായതായി ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും സഞ്ചാര വ്യവസായ മേഖലയുടെ തളര്‍ച്ചയും മാന്ദ്യത്തിന് ആക്കം കൂട്ടി.

അതേസമയം സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവിന്റെ പാതയിലുമാണ്. വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഒരു ശതമാനം വളര്‍ച്ചയുണ്ടായി. നേരിയതെങ്കിലും തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ നേട്ടമുണ്ടായി.

അതിവേഗം പുരോഗമിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ യുകെയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആന്‍ഡി ഹാല്‍ഡേന്‍ പറഞ്ഞു. ഇതോടെ സാമ്പത്തിക രംഗം കരുത്താര്‍ജിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

Read more topics: # UK, # യുകെ,

Related Articles

© 2024 Financial Views. All Rights Reserved