കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്; സമ്മേളനത്തിന് ജനുവരി 31ന് തുടക്കം

January 14, 2022 |
|
News

                  കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്; സമ്മേളനത്തിന് ജനുവരി 31ന് തുടക്കം

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് തുടക്കമാകും. ഏപ്രില്‍ എട്ടുവരെ രണ്ടു ഘട്ടങ്ങളായാണ് ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം ഫെബ്രുവരി 11ന് അവസാനിക്കും. മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ എട്ടുവരെയാണ് രണ്ടാം ഘട്ട ബജറ്റ് സമ്മേളനം നടക്കുക എന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി അറിയിച്ചു. ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 11നാണ് സമാപിക്കുക. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് അവതരിപ്പിക്കും. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം സമ്മേളനത്തിന്റെ രണ്ടാംഭാഗം മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ എട്ടുവരെ ചേരും. ജനുവരി 31നാണ് സാമ്പത്തിക സര്‍വ്വേ അവതരിപ്പിക്കുക. ബജറ്റില്‍ കൂടുതല്‍ നികുതി ഇളവുകള്‍ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved