നിക്ഷേപകര്‍ക്ക് 100 ശതമാനത്തിലധികം നേട്ടം നല്‍കി ടാറ്റ ഗ്രൂപ്പിന്റെ ഈ ഓഹരി

January 01, 2022 |
|
News

                  നിക്ഷേപകര്‍ക്ക് 100 ശതമാനത്തിലധികം നേട്ടം നല്‍കി ടാറ്റ ഗ്രൂപ്പിന്റെ ഈ ഓഹരി

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നിക്ഷേപകര്‍ക്ക് കിടിലന്‍ നേട്ടം നല്‍കിയിരിക്കുകയാണ് ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ മൂന്ന് ഓഹരികളില്‍ ഒന്ന് 2021-ല്‍ 100 ശതമാനത്തിലധികം റിട്ടേണ്‍ നിക്ഷേപകര്‍ക്ക് നല്‍കി. ഗ്രൂപ്പിന്റെ കീഴിലെ 28 ലിസ്റ്റഡ് ഓഹരികളുടെ മൂല്യം ഒരു വര്‍ഷം കൊണ്ട് 46 ശതമാനം ഉയര്‍ന്നു, ഈ കാലയളവില്‍ നിഫ്റ്റി 23 ശതമാനം നേട്ടം നല്‍കി. രസകരമായ മറ്റൊരു വസ്തുത എല്ലാ പ്രധാന നേട്ടങ്ങളുമുണ്ടാക്കിയത് നഷ്ടമുണ്ടാക്കിയ ചില കമ്പനികളായിരുന്നു.

ടാറ്റ ടെലിസര്‍വീസസ് ആണ് നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയത്. 2021 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 7.97 രൂപയില്‍ നിന്ന് വ്യാഴാഴ്ച 2,373 ശതമാനം ഉയര്‍ന്ന് ഓഹരി വില 197.1 രൂപയായി. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ടാറ്റ ടെലി ബിസിനസ് സര്‍വീസസ് എന്ന സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാന്‍ ടാറ്റ സണ്‍സ് തീരുമാനിച്ചതിന് ശേഷം ഈ വര്‍ഷം ഓഹരി കുതിച്ചുയര്‍ന്നു. കുറഞ്ഞത് നാല് സാമ്പത്തിക വര്‍ഷമായി കമ്പനി നഷ്ടത്തിലായിരുന്നു. ഈ ഓഹരികളാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് ഞെട്ടിക്കുന്ന ലാഭം നല്‍കിയിരിക്കുന്നത്.

നഷ്ടത്തിലായ മറ്റൊരു കമ്പനിയും നിക്ഷേപകര്‍ക്ക് ഞെട്ടിക്കുന്ന റിട്ടേണ്‍ നല്‍കി. ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ്‌സ് ആന്‍ഡ് അസംബ്ലീസ് ആണ് നിക്ഷേപകര്‍ക്ക് മികച്ച ലാഭം നല്‍കിയത്. ഏറെ റിസ്‌കുള്ള ഈ സ്‌മോള്‍ ക്യാപ് കമ്പനിയുടെ ഓഹരികള്‍ 2,282 ശതമാനം ഉയര്‍ന്നു. 2008 ഡിസംബര്‍ മുതല്‍ ടാറ്റ സ്റ്റീലിന്റെ ഉപകമ്പനിയായ ടായോ റോള്‍സ് ആണ് അമ്പരിപ്പിച്ച മറ്റൊരു കമ്പനി. ഈ വര്‍ഷം 270 ശതമാനം നേട്ടമാണ് ഈ ഓഹരികള്‍ ഉണ്ടാക്കിയത്. സെപ്റ്റംബര്‍ 30 വരെ ഈ കമ്പനിയില്‍ ടാറ്റ സ്റ്റീലിന് 55.24 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇതും നഷ്ടമുണ്ടാക്കുന്ന കമ്പനിയാണ്. റിസ്‌ക് വളരെയധികവും. കോര്‍പ്പറേറ്റ് പാപ്പരത്ത പരിഹാര പദ്ധതി നേരിടുകയാണ്. മൊത്തത്തില്‍ കമ്പനിയുടെ 28 ഓഹരികളില്‍ 11 എണ്ണം 2021-ല്‍ നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു. ഗ്രൂപ്പിന്റെ വിപണി മൂല്യം 46.20 ശതമാനം 23,03,253 കോടി രൂപയായി വളര്‍ന്നു. നേരത്തെ ഇത് 15,75,444 കോടി രൂപയായിരുന്നു.

നെല്‍കോ, ടാറ്റ എല്‍ക്സി, ടാറ്റ പവര്‍ കമ്പനി, ഓട്ടോമൊബൈല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗോവ, ടാറ്റ മോട്ടോഴ്സ്, ടാറ്റ കോഫി എന്നിവയാണ് ഈ വര്‍ഷം 100 മുതല്‍ 260 ശതമാനം നേട്ടമുണ്ടാക്കിയ മറ്റ് ചില ടാറ്റ ഓഹരികള്‍. ടാറ്റ മോട്ടോഴ്സ് ബുള്ളിഷ് പ്രവണത തുടര്‍ന്നേക്കും എന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലകളില്‍ നിന്ന് ക്രമേണ ടാറ്റ മോട്ടോഴ്സ് ഉയര്‍ന്ന് വന്നേക്കും എന്നാണ സൂചന. 2022 ലെ ഓഹരികളില്‍ ടാറ്റ മോട്ടോഴ്‌സ് നിര്‍ദേശിച്ചിരിക്കുന്നത് മോത്തിലാല്‍ ഒസ്വാള്‍ ആയിരുന്നു. ഓഹരി തിരിച്ചു കയറിയേക്കും. കമ്പനിയുടെ ഇന്ത്യന്‍ ബിസിനസ് സ്ഥിരത കൈവരിക്കുന്നതാണ് ഒരുകാരണം. 207 ശതമാനം നേട്ടമാണ് ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ ഈ വര്‍ഷം നിക്ഷേപകര്‍ക്ക് നല്‍കിയത്.

Related Articles

© 2024 Financial Views. All Rights Reserved