അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധം മുറുകുന്നു; യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ചൈനീസ് കമ്പനികളെ തുരത്താനുള്ള വ്യവസ്ഥകള്‍ക്ക് യുഎസ് സെനറ്റ് അംഗീകാരം

May 21, 2020 |
|
News

                  അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധം മുറുകുന്നു; യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ചൈനീസ് കമ്പനികളെ തുരത്താനുള്ള വ്യവസ്ഥകള്‍ക്ക് യുഎസ് സെനറ്റ് അംഗീകാരം

ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളായ ചൈനയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ചൈനീസ് കമ്പനികളായ അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ്, ബൈഡു ഇങ്ക് എന്നിവ യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വരെ വിലക്കാവുന്ന വ്യവസ്ഥകള്‍ക്ക് യുഎസ് സെനറ്റ് ബുധനാഴ്ച അംഗീകാരം നല്‍കി.

ലൂസിയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡിയും മേരിലാന്‍ഡില്‍ നിന്നുള്ള ഡെമോക്രാറ്റായ ക്രിസ് വാന്‍ ഹോളനും അവതരിപ്പിച്ച ബില്‍ ഏകകണ്ഠമായ സമ്മതത്തോടെ അംഗീകരിച്ചു. ഇനി മുതല്‍ കമ്പനികള്‍ ഒരു വിദേശ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലല്ലെന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

ഒരു കമ്പനിക്ക് വിദേശ നിയന്ത്രണത്തിലല്ലെന്ന് കാണിക്കാന്‍ കഴിയുന്നില്ലെങ്കിലോ പബ്ലിക് കമ്പനി അക്കൗണ്ടിംഗ് ഓവര്‍സൈറ്റ് ബോര്‍ഡിന് തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്ക് കമ്പനി ഓഡിറ്റ് ചെയ്ത് അത് ഒരു വിദേശ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലല്ലെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുന്നില്ലെങ്കിലോ കമ്പനിയുടെ സെക്യൂരിറ്റികള്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് നിരോധിക്കും.

ചൈനയിലേക്ക് ഒഴുകുന്ന കോടിക്കണക്കിന് ഡോളറുകളില്‍ യുഎസ് നിയമനിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ ചുവന്ന പതാകകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോണമസ് ഡ്രൈവിംഗ് മുതല്‍ ഇന്റര്‍നെറ്റ് ഡാറ്റ ശേഖരണം വരെയുള്ള എല്ലാ കാര്യങ്ങളിലും മുന്‍നിര സ്ഥാനങ്ങള്‍ വികസിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളില്‍ അമേരിക്കന്‍ സാങ്കേതിക വിദ്യയുടെ പങ്ക് വളരെ വലുതാണ്.

യുഎസിലെ ഏറ്റവും വലിയ ചൈനീസ് സ്ഥാപനങ്ങളായ ബൈഡു, അലിബാബ എന്നിവയുള്‍പ്പെടെയുള്ള ഓഹരികള്‍ വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ ഇടിഞ്ഞു. അതേസമയം വിശാലമായ വിപണി നേട്ടമുണ്ടാക്കി. ഒരു പുതിയ ശീതയുദ്ധത്തില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ചൈന നിയമങ്ങള്‍ പാലിക്കണമെന്നും കെന്നഡി സെനറ്റില്‍ പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved