യുപിയില്‍ 700 വൈദ്യുത ബസിറക്കാന്‍ ലേല നടപടികളുമായി സര്‍ക്കാര്‍; ലക്ഷ്യം 1065 കോടി രൂപ; ഫെയിം പദ്ധതി വഴി രാജ്യത്താകമാനം ഇറക്കുന്നത് 5595 എയര്‍ കണ്ടീഷന്‍ഡ് ബസുകള്‍

September 07, 2019 |
|
News

                  യുപിയില്‍ 700 വൈദ്യുത ബസിറക്കാന്‍ ലേല നടപടികളുമായി സര്‍ക്കാര്‍; ലക്ഷ്യം 1065 കോടി രൂപ; ഫെയിം പദ്ധതി വഴി രാജ്യത്താകമാനം ഇറക്കുന്നത് 5595 എയര്‍ കണ്ടീഷന്‍ഡ് ബസുകള്‍

ഡല്‍ഹി:  രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് 700 ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുന്നത്. ഇതിനുള്ള ലേല നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വാരണാസി, ആഗ്ര, ലഖ്‌നൗ എന്നിവിടങ്ങളിലടക്കം 15 നഗരങ്ങളിലാണ് ബസ് ഇറക്കുന്നത്. ഇതിനായി 1065 കോടി രൂപ വകയിരുത്താനുള്ള നീക്കത്തിലാണ് യുപി സര്‍ക്കാര്‍.

രാജ്യത്ത് വൈദ്യുതി വാഹനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഫെയിം പദ്ധതിയിലൂടെ 5595 എയര്‍ കണ്ടീഷനുകളാണ് രാജ്യത്താകമാനമായി ഇറക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന്മനഗരമായ ഗോരഖ്പൂരിലും മറ്റ് പൈതൃക നഗരങ്ങളായ മധുര-വൃന്ദാവാന്‍ എന്നി സ്ഥലങ്ങള്‍ മുതല്‍ ഷാജഹാന്‍പൂര്‍ വരെ വൈദ്യുതി വാഹനങ്ങള്‍ ഇറക്കാനായി സര്‍ക്കാര്‍ തീരൂമാനിച്ചിരിക്കുന്ന സ്ഥലങ്ങളാണ്. 

വൈദ്യുതി വാഹനങ്ങള്‍ക്ക് വന്‍ നികുതി ഇളവ് പ്രഖ്യാപിക്കുന്നതായിരുന്നു കേന്ദ്ര ബജറ്റ്. വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്നതിനായി വായ്പ എടുത്തവര്‍ക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയില്‍ ഇളവ് ലഭിക്കും. വൈദ്യുതി  വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സിലിനെ സമീപിച്ചതായും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി  വാഹനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യ വികസനം ഓരുക്കുന്ന 10000 കോടിയുടെ എഫ്.എ.എം.ഇ 2 സ്‌കീമിന് ഏപ്രില്‍ 1 ന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. വൈദ്യുതി വാഹനങ്ങളിലേക്കുള്ള രാജ്യത്തിന്റെ പരിണാമം വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്ന് ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.  2030 ഓടെ രാജ്യത്തെ ആകെ വാഹനങ്ങളില്‍ 30 ശതമാനം വൈദ്യുതി വാഹനങ്ങളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved