വൊഡാഫോണ്‍ ഐഡിയ പൂട്ടുമോ? കമ്പനിയുടെ നഷ്ടം പെരുകുന്നു; ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് ശക്തം

February 15, 2020 |
|
News

                  വൊഡാഫോണ്‍ ഐഡിയ പൂട്ടുമോ? കമ്പനിയുടെ നഷ്ടം പെരുകുന്നു; ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് ശക്തം

ന്യൂഡല്‍ഹി:  രാജ്യത്തെ ഏറ്റവും ടെലികോം കമ്പനികളിലൊന്നായ വൊഡാഫോണ്‍-ഐഡിയക്ക് വന്‍ തിരിച്ചടികള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്.  ഡിസംബര്‍  31 ന് അഴസനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 6,439 കോടി രൂപയായി ഉയര്‍ന്നുവെനന്നാണ് റിപ്പോര്‍ട്ട്. അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍  കമ്പനിയുടെ അറ്റനഷ്ടം 50,922 കോടി രൂപയോളമായിരുന്നു രേഖപ്പെടുത്തിയിരുന്നകത്.  കമ്പനിയുടെ ചിലവ് വര്‍ധിച്ചതാണ് അറ്റനഷ്ടം പെരുകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 

കമ്പനിയുടെ ആകെ ചിലവ് ഏകദേശം  52.8 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടാക്കാട്ടുന്നത്.  എജിആര്‍ കുടിശ്ശികയും, ചില വായ്പാ ദാതാക്കളുടെ ഇടപെടലുഖലും തിരിച്ചടിയാിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം സെപ്റ്റംബര്‍ പദത്തില്‍ കമ്പനിയുടെ ആകെ ചിലവ് 44,150 കോടി രൂപയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  നിലവില്‍  വൊഡാഫോണ്‍ ഐഡിയയുടെ വരുമാനവും വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.  

കമ്പനിയുടെ പ്രവര്‍ത്തന വരുമാനം  സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 10,844  കോടി രൂപയില്‍ നിന്ന് 11,089 കോടി രൂപയായി വര്‍ധിച്ചു. അതേസമയം വൊഡാഫോണ്‍ ഐഡിയയുടെ വരിക്കാര്‍ 8.3 മില്യണായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.  റീച്ചാര്‍ജ് താരിഫ് നിരക്ക് കമ്പനി വര്‍ധിപ്പിച്ചതാണ് വരുമാനം പെരുകാന്‍ കാരണമായത്.  അതേസമയം ജിയോയുടെ കടന്നുകയറ്റം കമ്പനിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്യുന്നു.

Related Articles

© 2024 Financial Views. All Rights Reserved