ഐസിഐസിഐ ബാങ്കിന്റെ സേവനങ്ങള്‍ ഇനി വാട്‌സാപ്പ് വഴിയും; എടിഎം സെന്ററുകളുടെയും എക്കൗണ്ട് ബാലന്‍സിന്റെ വിവരങ്ങളും ഇനി വാട്‌സാപ്പ് വഴി ലഭ്യമാകും

March 31, 2020 |
|
News

                  ഐസിഐസിഐ ബാങ്കിന്റെ സേവനങ്ങള്‍ ഇനി വാട്‌സാപ്പ് വഴിയും; എടിഎം സെന്ററുകളുടെയും എക്കൗണ്ട് ബാലന്‍സിന്റെ വിവരങ്ങളും ഇനി വാട്‌സാപ്പ് വഴി ലഭ്യമാകും

ന്യൂഡല്‍ഹി:  രാജ്യത്തെ സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ പുതിയൊരു നീക്കമാണ് നടത്തുന്നത്.  ഐസിഐസിഐ ബാങ്കിന്റെ സേവനങ്ങള്‍  ഇനിമുതല്‍ വാട്‌സാപ്പിലൂടെ ലഭ്യമാകും. പുതിയ സേവനം ഉപഭോക്താക്കള്‍ ഉപകാരപ്രദമാകുമെന്നാണ് വിലിയരുത്തല്‍.  സേവിങ്‌സ് എക്കൗണ്ടുള്ളവര്‍ക്കാണ് സേവനങ്ങള്‍ ലഭിക്കുകയെന്നാണ് വിവരം. എക്കൗണ്ടിലെ ബാലന്‍സ്, എടിഎം സെന്റെര്‍, ബാങ്കിന്റെ മറ്റ് സേവനങ്ങള്‍ എന്നിവയെല്ലാം ഉപഭോക്താക്കള്‍ വാട്‌സാപ്പ് വഴി ലഭ്യമാകും. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയത് വഴി  പുതിയ സംവിധാനം ഉപഭോക്താക്കള്‍ക്ക് പ്ര.ാേജനപ്പെടും. ഇടപാടുകളുടെ വിശദാംശങ്ങളെല്ലാം വാട്‌സാപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും. 

ക്രെഡ്റ്റ്, ഡെബിറ്റ് കാര്‍ഡ്  വഴിയുള്ള സേവനങ്ങള്‍ തടസ്സപ്പെടുകയോ, മറ്റ് സാങ്കേതി പ്രശ്‌നങ്ങളോ നേരിട്ടാല്‍ പോലും വാട്‌സാപ്പ് വഴി ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭിച്ചേക്കും.  സേവനങ്ങള്‍ വാട്‌സാപ്പ് വഴി ലഭിക്കുന്നതിനായി 9324953001 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചാല്‍ മതിയാകും.  ഏത് വിധത്തിലുള്ള സേവനങ്ങളും വാട്‌സാപ്പ് വഴി ഉപഭോക്താക്കള്‍ ലഭിക്കുമെന്നാണ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved