എടിഎം കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും? തട്ടിപ്പിലൂടെ പണം പോകാതിരിക്കാന്‍ മാര്‍ഗമുണ്ടോ? എടിഎം തട്ടിപ്പിന് ഇന്‍ഷുറന്‍സുണ്ടോ? ഓര്‍ക്കാന്‍ ഏറെയുണ്ടേ...

August 14, 2019 |
|
Banking

                  എടിഎം കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും? തട്ടിപ്പിലൂടെ പണം പോകാതിരിക്കാന്‍ മാര്‍ഗമുണ്ടോ? എടിഎം തട്ടിപ്പിന് ഇന്‍ഷുറന്‍സുണ്ടോ? ഓര്‍ക്കാന്‍ ഏറെയുണ്ടേ...

പഴ്‌സില്‍ പണം വെക്കുന്നതിന് പകരക്കാരനായി കയറിക്കൂടിയ എടിഎമ്മിനെ അറിയാത്തവരില്ല. ഡിജിറ്റലായി പണമിടപാട് നടത്താന്‍ സഹായിക്കുന്ന എടിഎം എന്നത് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എടിഎം കാര്‍ഡ് എന്ന ഡെബിറ്റ് കാര്‍ഡ് പോലെ തന്നെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് പണം കടം നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡും നമുക്ക് സുപരിചിതമാണ്.

എന്നാല്‍ ഇവ കാണാതായാല്‍ എന്ത് ചെയ്യണമെന്ന് അറിയാവുന്നവര്‍ കുറവാണ്. നിങ്ങളുടെ കാര്‍ഡ് നഷ്ടപ്പെട്ടാലുടന്‍ ഉടന്‍ ബാങ്ക് ശാഖയെ അറിയിക്കണം. എടിഎം കാര്‍ഡ് ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുമായി ബ്രാഞ്ച് വഴിയല്ലാത്ത എല്ലാ ഇടപാടുകളും ഉടന്‍ തന്നെ ബ്ലോക്ക് ചെയ്യിക്കുകയും വേണം.

പരാതി ഫോണിലൂടെ അറിയിക്കാമെങ്കിലും ബാങ്കിലെത്തി നേരിട്ട് സമര്‍പ്പിക്കുന്നതാണ് ഉചിതം.   മിക്ക ബാങ്കുകളും എസ്എംഎസ്, ടോള്‍ ഫ്രീ നമ്പര്‍ സംവിധാനങ്ങള്‍ പരാതി അറിയിക്കാനും കാര്‍ഡ് ബ്ലോക്ക് ചെയ്യിക്കാനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്്‌സൈറ്റില്‍ കൊടുത്തിരിക്കും. 

കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഇവയോര്‍ക്കാം

നഷ്ടമായെന്ന് ഉറപ്പായാല്‍ ആദ്യം നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് കാര്‍ഡ് ബ്ളോക്ക് ചെയ്യാന്‍ പറയുക. നിങ്ങളോട് അക്കൗണ്ട് നമ്പര്‍, അവസാനമായി പിന്‍വലിച്ച തുക, കാര്‍ഡ് നഷ്ടമായ തീയതി എന്നിവ ബാങ്ക് കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥനെ കൃത്യമായി അറിയിക്കണം. കൊടുക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തുകയും വേണം. 

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐ പോലുള്ള ബാങ്കുകളില്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി ബ്ലോക്ക് ചെയ്യാനുള്ള അവസരമുണ്ട്. (www.sbicard.com). കൂടാതെ എസ്എംഎസ് സംവിധാനവും ഉപയോഗിക്കാനാകും.  രജിസ്റ്റര്‍ മൊബൈല്‍ നമ്പരുപയോഗിച്ച് ചെയ്യാനാകും. നിങ്ങളുടെ ബാങ്കിന്റെ സമാനസേവനങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുക.

കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് കഴിഞ്ഞാല്‍ അറിയിപ്പ് മെയില്‍ ആയോ എസ്എംഎസ് ആയോ ലഭിയ്ക്കുന്നത് സൂക്ഷിച്ചുവയ്ക്കുക.

ഒരു തവണ നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയ കാര്‍ഡ് ഇനി പിന്നീട് കണ്ടുകിട്ടിയാലും ഉപയോഗിക്കരുത്. മാത്രമല്ല കാര്‍ഡ് കൂടാതെ കോണോട് കോണ്‍ മുറിക്കുകയും ചെയ്യണമെന്ന് ബാങ്കുകള്‍ പറയുന്നു.

പുതിയ കാര്‍ഡ് അപേക്ഷിക്കുന്നതിന് ഓരോ ബാങ്കും ഓരോ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ചില ബാങ്കുകള്‍ നമ്മുടെ എടിഎം/ക്രെഡിറ്റ് കാര്‍ഡുകളുടെ ഫ്രോഡ് ഉപയോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved