കേരളാ ബാങ്ക് പ്രവാസിനിക്ഷേപം വാങ്ങരുത്;നിലവിലെ നിക്ഷേപം ആറ് മാസത്തിനകം തിരിച്ചുകൊടുക്കണം: ആര്‍ബിഐ

December 14, 2019 |
|
News

                  കേരളാ ബാങ്ക് പ്രവാസിനിക്ഷേപം വാങ്ങരുത്;നിലവിലെ നിക്ഷേപം ആറ് മാസത്തിനകം തിരിച്ചുകൊടുക്കണം: ആര്‍ബിഐ

തിരുവനന്തപുരം: പ്രവാസി നിക്ഷേപം വാങ്ങാനുള്ള ജില്ലാസഹകരണ ബാങ്കുകളുടെ അനുമതി ആര്‍ബിഐ റദ്ദാക്കി. കേരളബാങ്ക് രൂപീകരണത്തോടെ ജില്ലാബാങ്കുകള്‍ക്ക് അനുവദിച്ച ലൈസന്‍സുകള്‍ ആര്‍ബിഐ പുന:പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവാസി നിക്ഷേപം വാങ്ങാന്‍ അനുമതിയുണ്ടായിരുന്ന കോഴിക്കോട്,വയനാട്,ഇടുക്കി ജില്ലാ ബാങ്കുകളുടെ അനുമതിയാണ് റദ്ദാക്കിയത്. കോഴിക്കോട് ജില്ലാബാങ്കില്‍ 90 കോടി രൂപ പ്രവാസി നികഅഷേപമാണ് നിലവിലുള്ളത്. അടുത്ത ആറ് മാസത്തിനകം ഇത് തിരികെ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ നിക്ഷേപം വാങ്ങാന്‍ പാടില്ലെന്നാണ് ഉത്തരവ്. സംസ്ഥാന സഹകരണബാങ്കിന്റെ പ്രവര്‍ത്തനമികവ് കണക്കിലെടുത്ത് മാത്രമേ കേരളാബാങ്കിന് ആധുനിക ബാങ്കിങ് ലൈസന്‍സുകള്‍ നിലനിര്‍ത്താന്‍ പാടുള്ളൂവെന്നാണ് ആര്‍ബിഐയുടെ നിലപാട്.

സംസ്ഥാന സഹഹകരണബാാങ്കിന്റെ ലൈസന്‍സിലാണ് കേരളാ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സഹകരണബാങ്കിന്റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് കേരളാ ബാങ്കിന് പ്രവാസി നിക്ഷേപം വാങ്ങാനുള്ള അനുമതി നല്‍കാനാവില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. അവസാന മൂന്ന് വര്‍ഷം ലാഭത്തിലായിരിക്കുകയും മൂലധനപര്യാപ്തത 10 ശതമാനം , അവസാന മൂന്ന് വര്‍ഷം ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് എ-ഗ്രേഡില്‍, നബാര്‍ഡിന്റെ പരിശോധനാറിപ്പോര്‍ട്ട് എ-ഗ്രേഡ് എന്നിവയാണ് പ്രവാസി നിക്ഷേപം സ്വീകരിക്കാനുള്ള ലൈസന്‍സ് അനുവദിക്കുന്നതിന് ആര്‍ബിഐ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved