നിങ്ങള്‍ ഈ ഫോണ്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ വാട്‌സാപ്പ് ഉടന്‍ മാഞ്ഞുപോകും; ഏതൊക്കെയാണ് ഈ ഫോണുകള്‍ എന്നറിയേണ്ടേ

December 10, 2019 |
|
Lifestyle

                  നിങ്ങള്‍ ഈ ഫോണ്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ വാട്‌സാപ്പ് ഉടന്‍ മാഞ്ഞുപോകും; ഏതൊക്കെയാണ് ഈ ഫോണുകള്‍ എന്നറിയേണ്ടേ

ന്യൂഡല്‍ഹി: വാട്സാപ്പില്ലാത്തൊരു ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ? ഇല്ലെങ്കില്‍ പുത്തന്‍ പുതിയ ഫോണ്‍ വാങ്ങിക്കോളൂ. ഇല്ലെങ്കില്‍ വാട്സാപ്പ് നിങ്ങളുടെ ഫോണില്‍ പ്രവര്‍ത്തിച്ചില്ലെന്നുവരും. 2010 ഫെബ്രുവരി ഒന്നിനുശേഷം ഐഒഎസ് എട്ടില്‍ത്താഴെയുള്ള ഐ ഫോണുകളിലും ആന്‍ഡ്രോയ്ഡ് 2.3.7-നോ അതില്‍ പഴയതോ ആയ സ്മാര്‍ട്ട്ഫോണുകളിലും വാട്സാപ്പ് പ്രവര്‍ത്തിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഓപ്പറേറ്റിങ് സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഇപ്പോള്‍ത്തന്നെ പുതിയ വാട്സാപ്പ് അക്കൗണ്ട് എടുക്കാന്‍ സാധിക്കുന്നുണ്ടാവില്ല. ഇക്കൊല്ലം ഡിസംബര്‍ 31-നുശേഷം വിന്‍ഡോസ് ഫോണുകളിലും വാട്സാപ്പ് ഉണ്ടായേക്കില്ല

പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കുവേണ്ടിയുള്ള അപ്ഡേറ്റുകള്‍ അവസാനിപ്പിക്കുന്നതുകൊണ്ടാണ് സേവനം നഷ്ടമാകുന്നതെന്ന് വാട്സാപ്പ് വ്യക്തമാക്കി. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സഞ്ജറിലും ഇതോടൊപ്പം മാറ്റങ്ങള്‍ വരുന്നുണ്ട്. ആന്‍ഡ്രോയ്ഡ് 4.0.3 മുതല്‍ക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണുകലിലും ഐഒഎസ് 9 മുതലുള്ള ഐഫോണുകളിലുമായിരുന്നു മെസ്സഞ്ജര്‍ ഭാവിയില്‍ ലഭ്യമാവുക.

ഐഒഎസ് എ്ട്ട് ഉപയോഗിക്കുന്ന ഐഫോണുകളില്‍ വാട്സാപ്പ് പുതിയ അക്കൗണ്ട് ഉണ്ടാക്കാനോ നിലവിലുള്ള അക്കൗണ്ട് റീവെരിഫൈ ചെയ്യാനോ സാധിക്കില്ലെന്ന് വാട്സാപ്പ് അതിന്റെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. നിലവില്‍ ഐഒഎസ് എട്ട് ഫോണില്‍ വാട്സാപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് 2020 ഫെബ്രുവരി ഒന്നുവരെ മാത്രമേ സാധിക്കൂവെന്നും അവര്‍ വ്യക്തമാക്കി. ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കായിഒഎസ് 2.5.1, ജിയോഫോണ്‍, ജിയോ ഫോണ്‍ 2 എന്നിവയും വാട്സാപ്പ് സപ്പോര്‍ട്ട് ചെയ്യുമെന്ന് ബ്ലോഗ് സൂചിപ്പിക്കുന്നു.

വാട്സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഫോണുകളില്‍ തുടര്‍ന്നും സേവനം നല്‍കുന്നത് കമ്പനിക്ക് ഗുണകരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കടുത്ത തീരുമാനമാണിത്. എന്നാല്‍, വാട്സാപ്പ് പൂര്‍ണമായ തോതില്‍ ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി പുതിയ സൗകര്യങ്ങള്‍ നല്‍കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടിവന്നതെന്നും വാട്സാപ്പ് കമ്പനി അധികൃതര്‍ വിശദീകരിക്കുന്നു.

വിന്‍ഡോസ് 10 മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഈ തിരിച്ചടി ആദ്യം നേരിടേണ്ടിവരിക. അവര്‍ക്ക് ഡിസംബര്‍ 31-നുശേഷം ഫോണില്‍ വാട്സാപ്പ് കിട്ടില്ല. ഇക്കൊല്ലമാദ്യം വിന്‍ഡോസ് 10 ഉപഭോക്താക്കളോട് കമ്പനിതന്നെ ആന്‍ഡ്രോയ്ഡിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. പല ആപ്പുകളും വിന്‍ഡോസ് 10 സപ്പോര്‍ട്ട് ചെയ്യാതായതോടെയാണിത്.

2010 ഒക്ടോബറിലാണ് വിന്‍ഡോസ് ഫോണ്‍ വന്നത്. 2015-ല്‍ വിന്‍ഡോസ് 10 മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം വന്നു. വിന്‍ഡോസ് 10 മൊബൈല്‍ അവസാനിപ്പിക്കുകയാണെന്ന് 2017-ല്‍ത്തന്നെ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. ആപ്പ് ഡവലപ്പര്‍മാര്‍ക്ക് ഈ ഓപ്പറേറ്റിങ് സിസ്റ്റത്തോട് താത്പര്യമില്ലാതായതോടെയാണത്. വിന്‍ഡോസ് 10 മൊബൈല്‍ ഇന്നുമുതല്‍ നിലവിലുണ്ടാകില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved