ഫെബ്രുവരി ഒന്നുമുതല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല

January 20, 2020 |
|
Lifestyle

                  ഫെബ്രുവരി ഒന്നുമുതല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല

ദില്ലി: ഫെബ്രുവരി ഒന്നുമുതല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് റിപ്പോര്‍ട്ട്. ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റവുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ വാട്‌സ്ആപ്പ് തീരുമാനിച്ചതായാണ് വിവരം. ഇതോടെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് നിരവധി ഉപയോക്താക്കള്‍ ലഭിക്കാതെയാകും. അതേസമയം ജിയോഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ചല ആന്‍ഡ്രോയിഡ് ,ഐഓഎസ് ഫോണുകളിലാണ് ഫെബ്രുവരി ഒന്ന് മുതല്‍ വാട്‌സ്ആപ് സേവനം അവസാനിപ്പിക്കുന്നത്.

അത്തരം സ്മാര്‍ട്ട്‌ഫോണുകളിലെ ഓപ്പറേറ്റിങ് സിസ്റ്റം കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആന്‍ഡ്രോയിഡ് 2.3.7 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളഇലും ഐഓഎസ് എട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകൡലുമാണ് വൈകാതെ വാട്‌സ്്ആപ് സേവനം കിട്ടാതെ വരിക. വിന്‍ഡോസ് ഫോണുകളുമായുള്ള സഹകരണം വാട്‌സ്ആപ് ഇന്ന് അവസാനിപ്പിച്ചിട്ടുണ്ട്. പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ വാട്‌സ്ആപ് അക്കൗണ്ട് തുറക്കുന്നതിന് തടസമുണ്ടാകുമെന്ന് വാട്‌സ്ആപ് വ്യക്തമാക്കുന്നു. അതേസമയം സമയപരിധഇ തീരുന്നതിന് മുമ്പ് വരെയുള്ള ചാറ്റുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടെന്ന് വാട്‌സ്ആപ്പ് പറയുന്നു. ഇതിന് പ്രത്യേക ഓപ്ഷനുണ്ട്. അതുവഴി ചാറ്റുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നും വാട്‌സ്ആപ് വ്യക്തമാക്കി.

 

Related Articles

© 2024 Financial Views. All Rights Reserved