ചൈന വിടുന്ന കമ്പനികളെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഇന്ത്യയെ ആഗോള നിക്ഷേപ കേമന്ദ്രമാക്കി മാറ്റക ലക്ഷ്യം

October 21, 2019 |
|
News

                  ചൈന വിടുന്ന കമ്പനികളെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഇന്ത്യയെ ആഗോള നിക്ഷേപ കേമന്ദ്രമാക്കി മാറ്റക ലക്ഷ്യം

ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് പിന്തിരിയുന്ന വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നിട്ട് അവസരങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ചൈനയില്‍ നിന്ന് പിന്തിരിയാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കി കൊടുക്കുമെന്നും, ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ചൈനയില്‍ നിന്ന് പിന്തിരിയുന്ന കമ്പനി മേധാവികളെ ഇന്ത്യയിലേക്ക് കഷണിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചകള്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 

അതേസമയം യുഎസ്-ചൈനാ വ്യാപാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന്  കൂടുതല്‍ കമ്പനികള്‍ പിന്‍മാറുന്നുണ്ടെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിലാണ്് ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം കൊടുക്കുന്നത്. 

യുഎസിന് പുറമെ, വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്പനികളെ കൂടി ഇന്ത്യയിലേക്കെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. നിക്ഷേപം അധികരിപ്പിക്കാന്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടനെയുണ്ടാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ചൈന വിട്ടാല്‍ അടുത്ത നിക്ഷേപ കേന്ദ്രമായി പരിഗണിക്കാവുന്ന വിയറ്റ്‌നാമിലെ അവസരങ്ങള്‍ പ്രയോജമല്ലെന്നും ധനമന്ത്രി പറഞ്ഞു.

 അതേസമയം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഉടന്‍ തന്നെ മറ്റൊരു വ്യാപാര കരാറിലെത്താന്‍ സാധിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങള്‍ കുറഞ്ഞുവരുന്നുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.വാഷിങ്ടണില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

Related Articles

© 2024 Financial Views. All Rights Reserved