ഐഎംഎഫിന്റെ തലപ്പത്തേക്ക് ലോക ബാങ്ക് സിഇഒ ക്രിസ്റ്റലിന ജോര്‍ജീവ എത്തുമെന്ന് സൂചന; ബള്‍ഗേറിയ സ്വദേശിനിയായ സാമ്പത്തിക വിദഗ്ധയ്‌ക്കെതിരെ മത്സരിക്കാന്‍ ആരുമില്ലെന്നും റിപ്പോര്‍ട്ട്

September 10, 2019 |
|
News

                  ഐഎംഎഫിന്റെ തലപ്പത്തേക്ക് ലോക ബാങ്ക് സിഇഒ ക്രിസ്റ്റലിന ജോര്‍ജീവ എത്തുമെന്ന് സൂചന; ബള്‍ഗേറിയ സ്വദേശിനിയായ സാമ്പത്തിക വിദഗ്ധയ്‌ക്കെതിരെ മത്സരിക്കാന്‍ ആരുമില്ലെന്നും റിപ്പോര്‍ട്ട്

വാഷിങ്ടന്‍ : അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ തലപ്പത്തേക്ക് ലോകബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ക്രിസ്റ്റലിന ജോര്‍ജീവ തിരഞ്ഞെടുക്കപ്പെടുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഐഎംഎഫില്‍ നിന്നും പുറത്ത് വരുന്നത്. ബള്‍ഗേറിയ സ്വദേശിനിയാണ് ക്രിസ്റ്റലീന. ഇവര്‍ക്കെതിരെ മത്സരിക്കാന്‍ ആരുമില്ലെന്നും സൂചനകള്‍ പുറത്ത് വന്നിരുന്നു. ഐഎംഎഫ് മാനേജിങ് എഡിറ്ററായിരുന്ന ക്രിസ്റ്റീന്‍ ലഗാര്‍ദ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് ക്രിസ്റ്റലീന എത്തുന്നത്. 

ലോകത്തെ തന്നെ ശരവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയെന്ന് ഐഎംഎഫ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 5 വര്‍ഷം ഒട്ടേറെ സുപ്രധാന പരിഷ്‌കാരങ്ങള്‍ രാജ്യം നടപ്പാക്കിയെന്നും ഐഎംഎഫ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഗെറി റൈസ് പറഞ്ഞു. അഞ്ചു വര്‍ഷം ശരാശരി 7% വളര്‍ച്ചനിരക്കു നേടാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. ഇതു തുടരാന്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്.

ജനസംഖ്യ അനുകൂലമായതിന്റെ നേട്ടം പ്രയോജനപ്പെടുത്താന്‍ കഴിയണം. അടുത്ത മാസം പ്രസിദ്ധപ്പെടുത്തുന്ന ലോക സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങളുണ്ടാകും. ഇന്ത്യന്‍ വംശജ ഗീതാ ഗോപിനാഥ് ചീഫ് ഇക്കോണമിസ്റ്റ് ആയ ശേഷം പുറത്തിറങ്ങുന്ന ആദ്യ അവലോകനമായിരിക്കും ഇത്.

Related Articles

© 2024 Financial Views. All Rights Reserved