ഒടുവില്‍ ലോക ബാങ്കും പറയുന്നു ഇന്ത്യയില്‍ മാന്ദ്യം ശക്തമെന്ന്; വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങും; ഇന്ത്യ അതിവേഗം വളരുന്ന രാജ്യമാണെന്ന വാദം പൊള്ള; കണക്കുകള്‍ പറയുന്നത് ഇങ്ങനെ

January 09, 2020 |
|
News

                  ഒടുവില്‍ ലോക ബാങ്കും പറയുന്നു ഇന്ത്യയില്‍ മാന്ദ്യം ശക്തമെന്ന്; വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങും; ഇന്ത്യ അതിവേഗം വളരുന്ന രാജ്യമാണെന്ന വാദം പൊള്ള; കണക്കുകള്‍ പറയുന്നത് ഇങ്ങനെ

ന്യഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍  നടപ്പുവര്‍ഷം ഭീമമായ ഇടിവ് രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.  ലോക ബാങ്കും ഇതേ അഭിപ്രായമാണ് ഇപ്പോള്‍ മുന്നോട്ട് വെക്കുന്നത്.  വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തില്‍ നിന്ന അഞ്ച് ശതമാനമാക്കി ചുരുക്കിയിരിക്കുകയാണ് ലോക ബാങ്ക്. ലോക ബാങ്ക് പ്രവചിച്ചപ്പോലെ വളര്‍ച്ച നിരക്ക് അഞ്ച് ശതമാനമായാല്‍ 11 വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ  വവളര്‍ച്ചാ നിരക്കാകും രേഖപ്പെടുത്തുക.  അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 5.8 ശതമാനമായിരിക്കുമെന്നുമാണ് വേള്‍ഡ് ബാങ്കിന്റെ അനുമാനം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസും വളര്‍ച്ചാ നിരക്ക് അഞ്ചുശതമാനമായി കുറയുമെന്ന് വിലയിരുത്തിയിട്ടുണ്ട്. 2008 ലെ ആഗോള സാമ്പത്തികമാന്ദ്യം മുതലുള്ള കാലയളവിലെ ഏറ്റവും മോശം വളര്‍ച്ചയായിരിക്കും ഈ വര്‍ഷത്തേതെന്നാണ് വിലയിരുത്തല്‍. ഉപഭോഗ നിക്ഷേപ മേഖലയില്‍ രൂപപ്പെട്ട തളര്‍ച്ചയാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍  ഇടിവ് രേഖപ്പെടുത്താന്‍ കാരണമാവുക എന്നാണ് വിലയിരുത്തല്‍. 

അതേസമയം ഒക്ടോബറിലും നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാക്കി ചുരുക്കിയിരുന്നു.  എന്നാല്‍ ആഗോള വളര്‍ച്ചാ നിരക്ക് 2.5 ശതമാനം മാത്രമാകുമെന്നാണ് ലോക ബാങ്ക് വിലയിരുത്തുന്നത്.  ആഗോള തലത്തില്‍  രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയാകും വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണം.   യുഎസ്-ചൈനാ വ്യാപാര തര്‍ക്കം, ഇറാന്‍-അമേരിക്ക നേര്‍ക്ക് നേരെയുള്ള സംഘര്‍ഷം, ക്രൂഡ് ഓയില്‍ വില വര്‍ധനവ്, ട്രംപിന്റെ രാഷ്ട്രീയ നിലപാട്, ആഗോള തലത്തിലെ മോശം ധനസ്ഥിതി എന്നിവയെല്ലാം വളര്‍ച്ചാ നിരക്ക് കുറയുന്നതിന് വഴിവെക്കുമെന്നാണ് റിപ്പോര്‍ട്ട്.  

ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക  പ്രതസിന്ധിയില്‍ നിന്ന് കരകയറാനുള്ള പ്രഖ്യാപനങ്ങളാകും ഫിബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കുന്ന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുക. ഉപഭോഗ നിക്ഷേപ മേഖലയുടെ തളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്. വിവിധ മേഖലകളെ കരകയറ്റാനും, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റാനും അഞ്ച് ട്രില്യണ്‍ സദ് വ്യവസ്ഥയിലേക്ക് എത്തിക്കാനുമുള്ള പ്രഖ്യാപനങ്ങളാകും നവംബര്‍ ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ നിര്‍മ്മല ഉള്‍പ്പെടുത്തുക. എന്നാല്‍ പ്രഖ്യാപനങ്ങളുടെ പെരുമഴ നിരത്തിയാല്‍ പോലും സര്‍ക്കാറിന് മാന്ദ്യത്തില്‍ നിന്ന് കരകയറാനാകില്ലെന്നാണ് വിലയിരുത്തല്‍.  

കോര്‍പ്പറേറ്റ് നികുതി സര്‍ക്കാര്‍  22 ശെതമാനമാക്കി കുറച്ചിട്ടും രാജ്യത്തെ നിക്ഷേപ, വ്യവസായിക മേഖല തളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്.  2019-2020 സാമ്പത്തിക  വര്‍ഷത്തിലെ ഒന്നാം പാദത്തിലും, രണ്ടാം പാദത്തിലും വളര്‍ച്ചാ നിരക്ക് കുറഞ്ഞു. വളര്‍ച്ചാ നിരക്ക് ഒന്നാം പാദത്തില്‍ അഞ്ച് ശതമാനമായും,  രണ്ടാം പാദത്തില്‍ 4.5 ശതമാനമായും കുറഞ്ഞു. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു അത്.  എന്നാല്‍ ജനുവരി 31 ന്  സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടേക്കും.  എന്നാല്‍ 2019 ല്‍ പുറത്തിറക്കിയ സാമ്പത്തിക  സര്‍വേ റിപ്പോര്‍ട്ടിലുള്ള എല്ലാ പ്രഖ്യാപനങ്ങള്‍ക്കും തിരിച്ചടിയാണ് നേരിട്ടുള്ളത്. വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമാക്കുക, ധനകമ്മി  3.3 ശതമാനമാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്ക് നടപ്പുവര്‍ഷം തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടിക്കാന്‍ ടാക്‌സ് ഇനത്തില്‍ കുറവ് വരുത്തിയേക്കുമെന്നാണ് വിവരം.  

നിര്‍മ്മലയുടെ മുന്‍പിലുള്ള വെല്ലുവിളികള്‍ 

കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കിയിട്ടും വ്യവസായിക മേഖല തളര്‍ച്ചയിലേക്ക് കൂപ്പുകുത്തി,  മാത്രമല്ല, രാജ്യത്തെ ഉപഭോക്തൃ ആത്മ വിശ്വാസം കുറഞ്ഞു. തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കായ 6.1 ശതമാനത്തിലേക്ക് എത്തി. ആഭ്യന്തര  ഉത്പ്പാദനത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴെയാകുമെന്നാണ് റേറ്റിങ് ഏജന്‍സികളും,  സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.  

ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് കാത്തിനില്‍ക്കാതെ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണ്‍  സമ്പദ് വ്യവസ്ഥയിലേക്കെത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ നടത്തി നടപ്പിലാക്കാനാണ് നിര്‍മ്മല ലക്ഷ്യമിടുന്നത്. അതായത് ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥായാക്കി മാറ്റി ഇന്ത്യയെ ആഗോള തലത്തില്‍ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.  ഇതിന്റെ ഭാഗമായി പലപപ്രഖ്യാപനങ്ങളും ധനമന്ത്രി അടുത്തിടെ നടത്തിയിരുന്നു. 

രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി 102 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.  

എന്നാല്‍ അടിസ്ഥാനസൗകര്യ രംഗത്ത് 100 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്നും സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നതായും വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി നിര്‍മ്മല എടുത്തുപറയുകയും ചെയ്തു. 2022 ആകുമ്പോഴേക്കും അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്നതാണ് പുതിയ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ലക്ഷ്യമിടുന്നത്. 

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 70 നിക്ഷേപകരുമായി ചര്‍ച്ച നടത്തിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നാല് മാസം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച്ചകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് വിവിധ പദ്ധതികള്‍ക്കും മൂന്ന് ലക്ഷം കോടി രൂപയുടെ പ്രഖ്യാപനവുമണ്ടായി. 

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പ്രഖ്യാപനങ്ങളും, അതായത് ബജറ്റ് പ്രഖ്യാപനങ്ങളുള്‍പ്പടെ വേണ്ട വിധത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ് മറ്റൊരു വിമര്‍ശനം.  രാജ്യം സാമ്പത്തിക  പ്രതിസന്ധികൊണ്ട് നെട്ടോട്ടമോടുമ്പോഴും വേണ്ട വിധത്തില്‍ ഫലം കാണുന്നില്ലെന്നാണ് ആക്ഷേപം.

Related Articles

© 2024 Financial Views. All Rights Reserved