ലോക്ഡൗണില്‍ ഭക്ഷ്യ വിതരണം വര്‍ധിച്ചു; 1.11 ബില്യണ്‍ ഡോളറിന്റെ ഐപിഒ ഫയല്‍ ചെയ്ത് സൊമാറ്റോ

April 29, 2021 |
|
News

                  ലോക്ഡൗണില്‍ ഭക്ഷ്യ വിതരണം വര്‍ധിച്ചു;  1.11 ബില്യണ്‍ ഡോളറിന്റെ ഐപിഒ ഫയല്‍ ചെയ്ത് സൊമാറ്റോ

ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണുകളില്‍ ഭക്ഷ്യ വിതരണം വര്‍ധിച്ചതോടെ 1.11 ബില്യണ്‍ ഡോളറിന്റെ ഐപിഒ ഫയല്‍ ചെയ്ത് സൊമാറ്റോ. പബ്ലിക് ലിസ്റ്റിംഗിലൂടെ 8,250 കോടി രൂപ (ഏകദേശം 1.1 ബില്യണ്‍ ഡോളര്‍) നേടാന്‍ ഉദ്ദേശിക്കുന്നതായി സൊമാറ്റോ അറിയിച്ചു. ഇതില്‍ 7,500 കോടി രൂപ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവിലൂടെ ആയിരിക്കും.

ബാക്കി 750 കോടി രൂപ നിലവിലുള്ള നിക്ഷേപകരായ ഇന്‍ഫോ എഡ്ജ് ഓഫര്‍ സെയില്‍ വഴി സമാഹരിക്കും. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനിയാണ് ഇത്. നൗക്രി ഡോട്ട് കോമിന്റെ മാതൃ കമ്പനിയായ ഇന്‍ഫോ എഡ്ജിന് 7,270 കോടി രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട് സൊമാറ്റോയില്‍. 18.5 ശതമാനം ഓഹരികളാണ് അവര്‍ വീമ്ടും വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.

കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയും ലോക്ഡൗണുകള്‍ വര്‍ധിക്കുകയും ചെയ്തതോടു കൂടി സൊമാറ്റോയുടെ വരുമാനവും വര്‍ധിച്ചു. 2020 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 1,367.65 കോടി രൂപയായിരുന്നു സൊമാറ്റോയുടെ വരുമാനം. അതേ സമയം 684.15 കോടി രൂപയാണ് നഷ്ടവും രേഖപ്പെടുത്തി.

Related Articles

© 2024 Financial Views. All Rights Reserved