Lifestyle

2020 ല്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് അരഡസനോളം ഇലക്ട്രിക് വാഹനങ്ങള്‍ എത്തും; മാന്ദ്യം ഒരു പ്രശ്‌നമല്ലെന്നും ഇലക്ട്രിക് വാഹന വിപണി കുതിച്ചുയരുമെന്നും കമ്പനി വൃത്തങ്ങള്‍

ഇന്ത്യന്‍ നിരത്തുകളില്‍ ഇനിയുണ്ടാവുക ഇലക്ട്രിക് വാഹനങ്ങള്‍. പെട്രോള്‍ ഡീസല്‍ വാഹനങ്ങളോട് ഇന്ത്യ 2020 ഓടെ വിടപറഞ്ഞേക്കും. 2020 ല്‍ ഇന്ത്യയിലേക്ക് അര ഡസനോളം ഇലക്ട്രിക് വാഹങ്ങള്‍  ഒഴുകിയെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.  നിലവില്‍ വിരലിലെണ്ണാവുന്ന ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ വിപണി കേന്ദ്രങ്ങളില്‍  ആകെയുള്ളത്. ഇതിന്റെ ഭാഗമായി എംജി ഇസഡ്എസ് ഇവി, ടാറ്റ നെക്സോണ്‍ ഇവി എന്നീ ഇലക്ട്രിക് എസ്യുവികള്‍ അടുത്ത മാസം തന്നെ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ കൂടുതല്‍ നിരത്തിലിറങ്ങുന്നതോടെ രാജ്യത്ത് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 2020 ന്റെ തുടക്കത്തില്‍  ഇന്ത്യന്‍ റോഡുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലേക്കിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.  ഇതില്‍ പല വാഹനങ്ങളും 300-500 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ഉള്ളവയായിരിക്കും. വൈദ്യുത വാഹനങ്ങളുടെ കാര്യത്തില്‍ നേരത്തെ മന്ദഗതിയില്‍ നീങ്ങിയിരുന്ന ഇന്ത്യ ഇപ്പോള്‍ ടോപ് ഗിയറിലേക്ക് മാറിക്കഴിഞ്ഞു.

അതേസമയം ഔഡി ഇ-ട്രോണ്‍, കിയ സോള്‍ ഇവി, ജാഗ്വാര്‍ ഐ-പേസ്, റെനോ സിറ്റി കെ-ഇസഡ്ഇ, നിസാന്‍ ലീഫ്, മാരുതി സുസുകി വാഗണ്‍ആര്‍ തുടങ്ങിയവയാണ് 2020 ല്‍ ഇന്ത്യയിലെത്തുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍. മഹീന്ദ്ര കെയുവി 100 മോഡലിന്റെ ഇലക്ട്രിക് പതിപ്പും 

ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.   ഇലക്ട്രിക് സൂപ്പര്‍കാറായ പിനിന്‍ഫറീന ബാറ്റിസ്റ്റയും ഇന്ത്യയിലെത്തും. ഇലക്ട്രിക് വാഹന സ്പെഷലിസ്റ്റുകളായ ചൈനയിലെ ഫോ ഹൈമാ പോലുള്ള കമ്പനികള്‍ ഇന്ത്യയില്‍ എത്തിയേക്കും. എന്നാല് മാന്ദ്യം ശക്തമാകുമ്പോഴും ഇന്ത്യന്‍  വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കുതിച്ചുയരുമോ എന്നാണ് വിപണി വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. 

Author

Related Articles