അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം

January 11, 2022 |
|
Lifestyle

                  അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം

അടുത്തിടെ പുറത്തിറക്കിയ യമഹ നിയോ-റെട്രോ മോട്ടോര്‍സൈക്കിളായ FZ -Xന്റെ വില വര്‍ദ്ധിപ്പിച്ചു. 2,000 രൂപയുടെ വിലവര്‍ദ്ധനവ് FZ_X ന് ഉണ്ടാകും. ഇതോടെ ബൈക്കിന്റെ വില 1.24 ലക്ഷം രൂപയില്‍ നിന്ന് 1.26 ലക്ഷം രൂപയായി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മോട്ടോര്‍സൈക്കിളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

149 സിസി എയര്‍ കൂള്‍ഡ് എഞ്ചിന്‍ ഉള്‍പ്പെടെയുള്ള സ്റ്റാന്‍ഡേര്‍ഡ് എഫ്സെഡ് ലൈനപ്പ് ബൈക്കുകളുമായി FZ_X അതിന്റെ ഭൂരിഭാഗം ഘടകങ്ങകളും പങ്കിടുന്നു. എഫ്സെഡിന്റെ പരമ്പരാഗത ഹങ്കി സ്ട്രീറ്റ്ഫൈറ്റര്‍ ഡിസൈനുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്റ്റൈലിംഗിലും എര്‍ഗണോമിക്സിലുമാണ് ഇത് വ്യത്യസ്തമാകുന്നത്, ശ്രദ്ധേയമായ നിയോ-റെട്രോ ലുക്ക് ലഭിക്കുന്നു.

അതേസമയം, അടുത്തിടെ പുറത്തിറക്കിയ YZF-R15 V4 മോട്ടോര്‍സൈക്കിളിന്റെ വിലയും കഴിഞ്ഞ ദിവസം കമ്പനി കൂട്ടിയിരുന്നു. പുതുതായി അപ്ഡേറ്റ് ചെയ്ത ഈ സ്പോര്‍ട്സ് ബൈക്കിനെ 2021 സെപ്റ്റംബറില്‍ ആണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. എത്തി മാസങ്ങള്‍ക്കകം ഈ ബൈക്കിന്റെ വില രണ്ടുതവണയാണ് കൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

© 2025 Financial Views. All Rights Reserved