ഒറ്റച്ചാര്‍ജില്‍ 450 കിലോമീറ്റര്‍ പറപറക്കാം! 80 ശതമാനം വൈദ്യുതി സ്റ്റോര്‍ ചെയ്യാന്‍ വെറും ഒരു മണിക്കൂര്‍; 100 കിലോമീറ്റര്‍ വേഗതയ്ക്കായി 9 സെക്കന്‍ഡ് മതി; കാറിന് മൂന്നും ബാറ്ററി പായ്ക്കിന് എട്ട് വര്‍ഷവും വാറണ്ടി; അത്ഭുതം സൃഷ്ടിച്ച് ഹ്യൂണ്ടായിയുടെ ആദ്യ വൈദ്യുത കാര്‍ 'കോന'
മുംബൈ: രാജ്യത്തെ വൈദ്യുതി വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്ന വേളയിലാണ് വിപ്ലവം സൃഷ്ടിക്കുന്ന വൈദ്യുതി കാറുമായി ഹ്യുണ്ടായ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ച് ദിവസങ്ങള്‍ക്കകം തന്നെ ഇന്ത്യയില്‍ 120 ബുക്കിങ്ങുകള്‍ ഈ എസ് യു വിയ്ക്ക് ലഭിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം സംഗതി 'ഹിറ്റാകുമെന്ന്'.
എന്നാല്‍ വെറും ഇലക്ട്രിക്ക് കാറായി ഇതിനെ കാണുന്നവര്‍ക്ക് തെറ്റി. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യാ ലിമിഡറ്റിന്റെ ആദ്യ വൈദ്യുത കാര്‍ കോന എത്തുന്നത് ഞെട്ടിക്കുന്ന ഫീച്ചോറൊടെയാണ്. ഇന്ത്യയിലെ 11 നഗരങ്ങളിലുള്ള 15 ഹ്യുണ്ടായ് ഡിലര്‍ഷിപ്പുകള്‍ വഴി എത്തുന്ന വാഹനത്തിന് ആദ്യ പത്തു ദിവസത്തില്‍ ഓരോന്നിലും 10 ബുക്കിങ്ങുകള്‍ വീതം ലഭിച്ചിരുന്നു.
അന്തരീക്ഷ മലിനീകരണമെന്നതിന് വിട പറഞ്ഞ് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കോന ആഗോള തലത്തില്‍ 15000 യൂണിറ്റുകള്‍ വിറ്റു പോവുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ മാത്രമല്ല കാനഡ, യു എസ്, യൂറോപ്, റഷ്യ, കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികളിലാണു നിലവില്‍ കോന വില്‍പ്പനയ്ക്കുള്ളത്.
വില 25.30 ലക്ഷം : ബാറ്ററി വാറണ്ടി എട്ട് വര്‍ഷം
ഇന്ത്യയില്‍ ഷോറൂം വിലയായി 25.30 ലക്ഷം രൂപയാണ് ആദ്യം തീരുമാനിച്ചിരുന്നതെങഅകിലും നിശ്ചയിച്ചിരിക്കുന്നത് ബജറ്റില്‍ വൈദ്യുത വാഹനങ്ങള്‍ക്കു പ്രഖ്യാപിച്ച ജിഎസ്ടി ഇളവ് ലഭിച്ചാല്‍ കാര്‍ വില 1.40 ലക്ഷം രൂപ കുറയാനു സാധ്യതയുണ്ട്. കോന എത്തുന്നത് 39.2 കിലോവാട്ട് അവര്‍ ലിഥിയം അയോണ്‍ ബാറ്ററി പായ്ക്ക് സഹിതമാണ്. 136 ബി എച്ച് പിയോളം കരുത്തും 395 എന്‍ എം ടോര്‍ക്കുമാണ് ഈ പവര്‍ ട്രെയ്ന്‍ സൃഷ്ടിക്കുക.
ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ ഓടാന്‍ പ്രാപ്തിയുള്ള കോനയ്ക്ക് 9.7 സെക്കന്‍ഡിനകം നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാവുമെന്നും ഹ്യുണ്ടേയ് അവകാശപ്പെടുന്നു. കാഴ്ചയില്‍ സാധാരണ കോനയോടു സാമ്യമേറെയാണെങ്കിലും വൈദ്യുത പതിപ്പില്‍ നിന്നു ഗ്രില്‍ ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ബാറ്ററിയില്‍ ഓടുന്ന കോനയുടെ അലോയ് വീലിനു സവിശേഷ രൂപകല്‍പ്പനയും ഹ്യുണ്ടേയ് തിരഞ്ഞെടുത്തിട്ടുണ്ട്. വേഗമേറിയ 50 കിലോവാട്ട് അവര്‍ ഡി സി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 57 മിനിറ്റില്‍ 'കോന'യിലെ ബാറ്ററി 80% വരെ ചാര്‍ജ് ചെയ്യാനാവും.
സാധാരണ ചാര്‍ജറില്‍ ബാറ്ററി പൂര്‍ണ തോതില്‍ ചാര്‍ജ് ആവാന്‍ ആറു മണിക്കൂര്‍ 10 മിനിറ്റാണു വേണ്ടി വരിക. കിലോമീറ്റര്‍ പരിധിയില്ലാതെ മൂന്നു വര്‍ഷ വാറന്റിയോടെയാണു കോന എത്തുന്നത്. കാറിലെ ബാറ്ററി പായ്ക്കിനാവട്ടെ എട്ടു വര്‍ഷം അഥവാ 1.6 ലക്ഷം കിലോമീറ്റര്‍ നീളുന്ന വാറന്റിയും ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നു. പോര്‍ട്ടബിള്‍, എ.സി വാള്‍ ബോക്‌സ് എന്നിങ്ങനെ രണ്ടുതരം ചാര്‍ജറുകളാണ് കോനയില്‍ ഉള്ളത്. വ്യത്യസ്ഥ രീതിയിലുള്ള ഡ്രൈവിംങ്ങ് മോഡുകളും ഇലക്ട്രിക്ക് കോനയില്‍ ഒരുക്കിയിട്ടുണ്ട്.
ബ്ലാക്ക് ഫിനീഷിങ്ങില്‍ പ്രീമിയം കാറുകള്‍ക്ക് സമാനമായ ഇന്റീരിയര്‍ കോനയില്‍ ഒരുക്കിയിരിക്കുന്നത്. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും സ്റ്റീയറിങ് വീലും, പത്ത് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക് സീറ്റ്, ഇലക്ട്രിക് സണ്‍ റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയ ന്യൂ ജെന്‍ സംവിധാനങ്ങളും ഇന്റീരിയറിലുണ്ട്.
ഇക്കോ, ഇക്കോ പ്ലസ്, സ്‌പോര്‍ട്‌സ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ക്കൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും കോനയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എബിഎസ്, ഇബിഡി, ഇഎസ്സി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവയ്‌ക്കൊപ്പം ആറ് എയര്‍ബാഗും കോനയില്‍ സുരക്ഷ ഉറപ്പാക്കുന്നു.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം