Lifestyle

സ്ത്രീ സുരക്ഷക്കായി എയര്‍ടെല്ലിന്റെ മൈ സര്‍ക്കിള്‍ ആപ്പ്

ടെലികോം കമ്പനിയായ എയര്‍ടെല്‍ സ്ത്രീസുരക്ഷക്കായി പുതിയ സംവിധാനമായ 'മൈ സര്‍ക്കിള്‍ ആപ്പ് ' എത്തുകയാണ്. ഭാരതി എയര്‍ടെല്‍ ഫിക്കിയുടെ ലേഡീസ് ഓര്‍ഗനൈസേഷന്റെ സഹായത്തോടെയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. അടിയന്തര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ആപ്പിന്റെ സഹായം തേടാം. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കോ സുഹൃത്തുക്കള്‍ക്കോ SOS അലേര്‍ട്ടുകള്‍ അയയ്ക്കാന്‍ സാധിക്കും.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, പഞ്ചാബി, ബംഗ്ലാ, ഉറുദു, അസ്സമീസ്, ഒറിയ, ഗുജറാത്തി തുടങ്ങിയ ഭാഷകള്‍ മൈ സര്‍ക്കിള്‍ ആപ്പില്‍ ഉള്‍പ്പെടുന്നുണ്ട്.  അടിയന്തിര സാഹചര്യങ്ങളില്‍ സന്ദേശം അയക്കാന്‍ അപ്ലിക്കേഷനില്‍ SOS പ്രോംപ്റ്റ് അമര്‍ത്തി ഒരു SOS അലേര്‍ട്ട് അയച്ചാല്‍ മതി. ഗൂഗിള്‍ അസിസ്റ്റന്റ് മുഖേന വോയ്‌സ് ആക്ടിവേഷന്‍ ഉടന്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ ലഭ്യമാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു. 

ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത് ഉപയോക്താക്കളുടെ കൃത്യമായ സ്ഥലം കണക്കിലെടുത്ത്, അവരുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അലേര്‍ട്ട് SMS- ന്റെ ഭാഗമായി അയയ്ക്കുന്ന ലിങ്കില്‍ തല്‍സമയമായി ട്രാക്കുചെയ്യാന്‍ കഴിയും.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മൈ സര്‍ക്കിള്‍ ആപ്പ്  സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

Author

Related Articles