വൊഡാഫോണ്‍ ഐഡിയയും ഔട്ട്‌ഗോയിങ് കോളുകളുടെ റിങ് ഡ്യൂറേഷന്‍ കുറക്കാനുള്ള നീക്കം; കോളുകള്‍ മിസ്ഡ് കോളായി മാറുമെന്നും കൂടുതല്‍ കോള്‍ ലഭിക്കുമെന്നും കമ്പനി അധികൃതര്‍
മുംബൈ: രാജ്യത്തെ ടെലികോം ഭീമന്‍മാര്‍ ഇപ്പോള്‍ കൂടുതല്‍ പരിഷ്‌കരണവുമായാണ് മുന്‍പോട്ട് പോകുന്നത്. ജിയോയ്ക്ക് പിന്നാലെ എയര്‍ട്ടെല്ലും വൊഡാഫോണ്‍ ഐഡിയയും ഔട്ട്‌ഗോയിങ് കോളുകളുടെ റിങ് ഡ്യൂറേഷന്‍ 25 സെക്കന്‍ഡായി കുറച്ചു. നേരത്തേ ഇത് 35-45 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ടായിരുന്നതാണ് ഇപ്പോള്‍ 25 സെക്കന്‍ഡാക്കിയിരിക്കുന്നത്. മൊബൈല്‍ കമ്പനികള്‍ക്കിടയിലെ ഇന്റര്‍കണക്ട് യുസേജ് ഫീ യുദ്ധം ശക്തിപ്പെടുത്തുന്നതാണ് പുതിയ നീക്കം. എയര്‍ട്ടെല്‍ എല്ലാ ഉപഭോക്താക്കളിലും ഈ പരിപാടി നടപ്പിലാക്കി. എന്നാല്‍ വോഡഫോണ്‍ ഐഡിയ തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഉപഭോക്താക്കളില്‍ മാത്രമാണ് ഇത്് പരീക്ഷിച്ചിരിക്കുന്നത്. പിന്നീട് ഘട്ടം ഘട്ടമായി പൂര്‍ണമായും ഇത് നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഔട്ട്‌ഗോയിങ് കോളുകളുടെ റിങ് സമയം കുറയ്ക്കുന്നതിലൂടെ മറ്റ് മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ നിന്ന് കൂടുതല്‍ കോളുകള്‍ തിരിച്ചുവരും എന്നാണ് കണക്കുകൂട്ടുന്നത്. റിങ് സമയം ചുരുക്കുന്നതിലൂടെ കോളുകള്‍ മിസ്ഡ് കോളായി മാറാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. എടുക്കുന്നതിന് തൊട്ടുമുന്‍പ് കട്ടായി പോകുന്നതിനാല്‍ കോള്‍ ലഭിച്ചയാള്‍ ഉടന്‍ തന്നെ തിരിച്ച് വിളിക്കാനുള്ള സാധ്യതയുണ്ട്.
ഇത്തരത്തില്‍ ഏറ്റവുമധികം കോള്‍ ലഭിക്കുന്ന കമ്പനിക്കാണ് ഐ യു സി വഴി കൂടുതല്‍ നേട്ടമുണ്ടാകുന്നത്.കൂടുതല്‍ കോളുകള്‍ ലഭിക്കാന്‍ വേണ്ടിയാണ് ജിയോ ഇത്തരത്തില്‍ ഒരു പരിഷ്‌കരണം നടത്തിയതെന്നും ഔട്ട്‌ഗോയിങ് റിങ് സമയം 20 സെക്കന്‍ഡോ അതില്‍ കുറവോ ആയി നിര്‍ത്തുമ്പോള്‍ കോളുകള്‍ മിസ്ഡ് കോളായി മാറുകയും ഇതുവഴി കൂടുതല്‍ കോളുകള്‍ തങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് എത്തിക്കുകയുമാണ് ജിയോയുടെ ലക്ഷ്യമെന്നാണ് എയര്‍ട്ടെല്‍ വിശദീകരിക്കുന്നത്. എന്നാല്‍ 15-20 സെക്കന്‍ഡ് എന്നത് ലോകവ്യാപകമായി ഉള്ളതാണെന്നും തങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് കൂടുതല്‍ മിസ്ഡ് കോളുകള്‍ എത്തുന്നത് സൗജന്യമായി വോയിസ് കോള്‍ അനുവദിക്കുന്നതുകൊണ്ടാണെന്നുമാണ് ജിയോ പറയുന്നത്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം