Lifestyle

ആമസോണ്‍ ചിലവ് കുറഞ്ഞ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കും

ആമസോണ്‍ ഇന്ത്യയില്‍ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ആമസോണ്‍ ചിലവ് കുറഞ്ഞ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കുന്നത്. ഉപഭോക്താക്കളുടെ താത്പര്യങ്ങളും ആമസോണ്‍ സംരക്ഷിക്കും. ഡിവൈസിന്റെ വില നല്‍കുന്നതിന് ബാങ്കുകളുടെയും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുമായും , ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുമായും സഹകരിച്ചാകും ആമസോണ്‍ സ്മാര്‍ട് ഫോണ്‍ നിര്‍മ്മിക്കുന്നത്. 

വിപണിയില്‍ പുതിയ ലക്ഷ്യങ്ങളുമായാണ് ആമസോണ്‍ പ്രീമിയം സ്മാര്‍ട് ഫോണ്‍ നിര്‍മ്മിക്കുക. ചിലവ് കുറഞ്ഞ രീതിയില്‍ പ്രീമിയം സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കുന്നതോടെ വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ആമസോണ്‍ പറയുന്നത്. ആമസോണിന്റെ പ്രീമിയം സ്മാര്‍ട് ഫോണിന് ഇന്ത്യയില്‍ ചുരുങ്ങിയ വില 13000 രൂപ മുതല്‍ 15000 രൂപ വരെയാണ്. 

സ്മാര്‍ട് ഫോണിന്റെ നിര്‍മ്മാണത്തിനായി വിവധ കമ്പനികളുടെ ബ്രാന്‍ഡുകളും പരിശോധിക്കും. പ്രീമിയം സ്മാര്‍ട് ഫോണുകളില്‍ പുതിയ ടെക്‌നോളജികള്‍ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 

 

Author

Related Articles