ചൈനീസ് സ്മാർട്‌ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ ലോഗോയ്ക്ക് പകരം 'മേഡ് ഇൻ ഇന്ത്യ' എന്നെഴുതിയ ബാനർ
ന്യൂഡൽഹി: രാജ്യത്ത് ചൈനാവിരുദ്ധ വികാരം ശക്തിയാർജിച്ച സാഹചര്യത്തിൽ ചൈനീസ് സ്മാർട്‌ഫോൺ വിതരണക്കാർ നിലപാടു മാറ്റുന്നു. തങ്ങളുടെ സ്റ്റോറുകൾക്കും ജീവനക്കാർക്കും നേരെ ചൈനാ വിരുദ്ധ പ്രക്ഷോഭകരിൽ നിന്നും ആക്രമണമുണ്ടാവുമോ എന്ന ആശങ്ക വ്യാപാരികൾക്കിടയിൽ സജീവമാണ്.
രാജ്യത്തെ മുൻനിര സ്മാർട്‌ഫോൺ ബ്രാൻഡുകളെല്ലാം ഇന്ത്യയോടുള്ള വിധേയത്വം വ്യക്തമാക്കുന്ന പ്രചാരണ പരിപാടികളിലാണ്. മുൻനിര ചൈനീസ് സ്മാർട്‌ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ ലോഗോയ്ക്ക് പകരം 'മേഡ് ഇൻ ഇന്ത്യ' എന്നെഴുതിയ ബാനർ പ്രദർശിപ്പിക്കാൻ തുടങ്ങി. ഷാവോമി ഇന്ത്യ മേധാവിയുടെ ട്വിറ്റർ പേജിൽ മേഡ് ഇൻ ഇന്ത്യ ഹാഷ്ടാഗുകളും മേക്ക് ഇൻ ഇന്ത്യ പദ്ധതിയോടുള്ള സഹകരണവും വ്യക്തമാക്കുന്ന ട്വീറ്റുകളുമാണ് പ്രത്യക്ഷപ്പെടുന്നത്.
ഓപ്പോ, മോട്ടോറോള, ലെനോവോ, വൺപ്ലസ്, റിയൽമി, വിവോ തുടങ്ങിയ ചൈനീസ് ബ്രാൻഡുകളോട് അവരുടെ കമ്പനികളുടെ ബ്രാൻഡിങ് പ്രചാരണ പരിപാടികൾ കുറയ്ക്കാൻ ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മൊബൈൽ റീടെയ്‌ലേഴ്‌സ് അസോസിയേഷൻ (എഐഎംആർഎ) കത്തയച്ചിരുന്നു. ഷാവോമി 'മേഡ് ഇൻ ഇന്ത്യ' ബാനറുകൾ സ്ഥാപിക്കാൻ തുടങ്ങിയതായി എഐഎംആർഎ ദേശീയ പ്രസിഡന്റ് അർവിന്ദർ ഖുരാന ഐഎഎൻഎസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഷാവോമി ഇന്ത്യ മേധാവി മനുകുമാർ ജെയ്ൻ ഷാവോമി 'മേഡ് ഇൻ ഇന്ത്യ' എന്നത് ഉൾപ്പെടുത്തിയാണ് ഇപ്പോൾ ട്വീറ്റ് ചെയ്യുന്നത്. ഷാവോമി മറ്റേത് കമ്പനിയേക്കാളും ഇന്ത്യൻ ആണ് എന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽനൽകുന്നതും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലാണ് കമ്പനിയുടെ റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് സെന്ററുകളും നിർമ്മാണ ശാലകളും പ്രവർത്തിക്കുന്നതെന്നും ഇന്ത്യയ്ക്ക് നികുതി നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം -
പുതിയ പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ നിന്ന് പഴയ പദ്ധതിയിലേക്ക് മാറണോ? വഴിയുണ്ട