പ്രതിമാസം 10000 രൂപ പെന്‍ഷന്‍ ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം നിര്‍ത്തുന്നു;മുതിര്‍ന്ന പൗരന്മാര്‍ക്ക് നഷ്ടമാകുന്നത് മികച്ച സ്‌കീം

February 21, 2020 |
|
Investments

                  പ്രതിമാസം 10000 രൂപ പെന്‍ഷന്‍ ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം നിര്‍ത്തുന്നു;മുതിര്‍ന്ന പൗരന്മാര്‍ക്ക് നഷ്ടമാകുന്നത് മികച്ച സ്‌കീം

ദില്ലി: പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ ഉറപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതി പ്രധാനമന്ത്രി വയ വന്ദന യോജന മാര്‍ച്ച് 31വരെ മാത്രം. ഈ പദ്ധതി നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വിരമിച്ചവര്‍ക്ക് അതായത് അറുപത് വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണിത്. എല്‍ഐസിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. പത്ത് വര്‍ഷത്തേക്ക് പ്രതിമാസം പതിനായിരം രൂപാ വീതം ഉറപ്പായും നല്‍കുന്നതാണ് പദ്ധതി. പതിനഞ്ച് ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. നിക്ഷേപ തുകയ്ക്ക് അനുസരിച്ച് ലഭിക്കുന്ന ആദായത്തിനും വ്യത്യാസമുണ്ട്. പോളിസി കാലാവധി പത്ത് വര്‍ഷമാണ്. മിനിമം പെന്‍ഷന്‍ തുക പ്രതിമാസം ആയിരം രൂപ ലഭിക്കും. പരമാവധി തുക പതിനായിരം രൂപയാണ്.

പ്രതിമാസം,പാദവാര്‍ഷികം,അര്‍ധവാര്‍ഷികം,വാര്‍ഷികം സ്‌കീമുകള്‍ ഈ പദ്ധതിയുണ്ട്. എല്‍ഐഎസിയുടെ ഓണ്‍ലൈനിലോ ഏജന്റുമുഖേനയോ ഈ പദ്ധതിയില്‍ ചേരാം.ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത എന്താണെന്ന് വെച്ചാല്‍ പത്ത് വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ അവസാനത്തെ പെന്‍ഷനൊപ്പം നിങ്ങളുടെ നിക്ഷേപ തുകയും തിരിച്ചുലഭിക്കും. പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരിച്ചാല്‍ നിക്ഷേപതുക നോമിനിക്ക് കിട്ടും. പോളിസിയെടുത്ത് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വായ്പയെടുക്കാനും അവസരമുണ്ട്. എന്നാല്‍ പെന്‍ഷനര്‍ക്ക് ഏറ്റവും അനുയോജ്യമായിരുന്ന കൂടുതല്‍ നേട്ടം ലഭിച്ചിരുന്ന ഈ പദ്ധതി ദീര്‍ഘിപ്പിക്കുന്നതിനെ കുറിച്ച് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved