സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

February 24, 2020 |
|
Investments

                  സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ദീര്‍ഘകാല നേട്ടങ്ങള്‍ക്കായി നമ്മള്‍ പരിഗണിക്കുന്ന ഒരു സേവിങ്‌സ് പദ്ധതിയാണ് ഫിക്‌സഡ് ഡപ്പോസിറ്റുകള്‍. നല്ലൊരു തുക ദീര്‍ഘകാലത്തേക്ക് ബാങ്കുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നല്ലൊരു റിട്ടേണ്‍ ആണ് നമ്മള്‍ പ്രതീക്ഷിക്കുക. എന്നാല്‍ ഫിക്‌സഡ് ഡപ്പോസിറ്റുകള്‍ പരീക്ഷിക്കുംമുമ്പ് മനസിലാക്കേണ്ട ചില കാര്യങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

ബാങ്ക് ടേം ഡപ്പോസിറ്റ്,പോസ്റ്റ് ഓഫീസ് ടൈം ഡപ്പോസിറ്റ്,കോര്‍പ്പറേറ്റ് നിക്ഷേപം എന്നിങ്ങനെ നിരവധി പദ്ധതികളാണുള്ളത്. ഓരോ പദ്ധതിക്കും അതിന്റേതായ നേട്ടവും കുറവുകളും ഉമ്ട്. ഉയര്‍ന്ന പലിശ നേടാനും മൂലധന സുരക്ഷ ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. 

ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ സുരക്ഷ

എല്ലാ വിധ  ബാങ്ക് നിക്ഷേപങ്ങളും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഡിഐസിജിസി) സ്‌കീമിന് കീഴിലാണുള്ളത്. ഈ പദ്ധതി നിക്ഷേപകരുടെ ബാങ്ക് നിക്ഷേപത്തിന് ഒരു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്‌മോള്‍ സ്‌കെയില്‍ ബാങ്ക് സ്ഥിരനിക്ഷേപം

2016 മുതലാണ് ചെറുകിട ധനകാര്യ ബാങ്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു തുടങ്ങിയത്. ഈ ബാങ്കുകള്‍ മുന്‍നിര ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിന് കുറച്ച് തുക ചെറുകിട ധനകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കാവുന്നത് നല്ലതാണ്. 

കാലാവധി 

ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെ വിവിധ കാലാവധികളിലുള്ള ഫിക്‌സഡ് ഡപ്പോസിറ്റുകള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ കാലാവധിയുള്ള എഫ്ഡിക്ക് ഉയര്‍ന്ന പലിശ ലഭിക്കുമെന്ന് കരതേണ്ട. എഫ്ഡികളുടെ പലിശനിരക്കിനെ ബാധിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ഈ ഘടകങ്ങള്‍ ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. അതിനാല്‍ നിങ്ങളുടെ ആവശ്യകതയുമായി പൊരുത്തപ്പെടുന്ന പ്രത്യേക കാലയളവില്‍ ഏത് ബാങ്കാണ് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നതെന്ന് അറിയാന്‍ വിവിധ ബാങ്കുകളില്‍ അന്വേഷിക്കുന്നത് നല്ലതാണ്.

കാലാവധി പൂര്‍ത്തിയാകും മുമ്പുള്ള പിന്‍വലിക്കലുകള്‍

 സാധാരണഗതിയില്‍ കാലാവധിയ്ക്ക് മുമ്പുള്ള പിന്‍വലിക്കലിന്, ബാങ്കുകള്‍ 0.5 മുതല്‍ 1% വരെ പിഴ ചുമത്തും. എന്നാല്‍, ചില ബാങ്കുകള്‍ കാലാവധിയ്ക്ക് മുമ്പുള്ള പിന്‍വലിക്കല്‍ ഇല്ലാതെയാണ് സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നത്. സാധാരണ എഫ്ഡികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ എഫ്ഡികള്‍ ഉയര്‍ന്ന പലിശയായിരിക്കും വാഗ്ദാനം ചെയ്യുക. മികച്ച വരുമാനം നേടുന്നതിന് നിങ്ങള്‍ക്ക് ഈ എഫ്ഡികള്‍ തിരഞ്ഞെടുക്കാം.

Related Articles

© 2024 Financial Views. All Rights Reserved