Lifestyle

നാലു വര്‍ഷത്തിനു ശേഷം ആപ്പിളിന്റെ പുതിയ ഐപോഡ് ടച്ച് പുറത്തിറക്കി

നാല് വര്‍ഷത്തിനു ശേഷം ആപ്പിളിന്റെ പുതിയ ഐപോഡ് മോഡല്‍ അവതരിപ്പിച്ചു. മ്യൂസിക്കിനെയും ഗെയിമിനെയും ഹൈലൈറ്റ് ചെയ്ത് കൊണ്ടാണ് ഐപോഡ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ തലമുറയുടെ ഐപോഡ് ടച്ച് പ്രധാനമായും ഓണ്‍ലൈന്‍ ഷോറൂമില്‍ 199 ഡോളര്‍ മുതല്‍ രണ്ട് ഡസന്‍ രാജ്യങ്ങളില്‍ ലഭ്യമാണ്. ഐപോഡിന്റെ പ്രകടനം വളരെ മെച്ചപ്പെട്ടതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ ഞങ്ങള്‍ ഏറ്റവും നല്ല iOS ഉപകരണം ഉപയോഗിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. 

ഐപോഡ് ടച്ചിലെ അള്‍ട്ര തിന്നും ലളിതവുമായ ഡിസൈന്‍ എപ്പോഴും ഗെയിമുകള്‍, സംഗീതം തുടങ്ങിയവ ആസ്വദിക്കാന്‍ അനുയോജ്യമാണ്. 2001 ല്‍ ആപ്പിള്‍ ആദ്യമായി പുറത്തിറക്കിയ ഐപോഡ് ടച്ച് യഥാര്‍ത്ഥ ഐപോഡ് ഡിജിറ്റല്‍ മ്യൂസിക് പ്ലെയറില്‍ നിന്ന് പരിണമിച്ചു. മൊബൈല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് കണക്റ്റുചെയ്യാനാകും. ഈ വര്‍ഷം അവസാനം ആപ്പിള് ആര്‍ക്കേഡ് എന്ന പേരില്‍ ഒരു പുതിയ ഗെയിം സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ചു കഴിഞ്ഞു.

 

Author

Related Articles